ദുബായ് മെട്രൊയുടെ 15-ാം പിറന്നാൾ: എയർപോർട്ടിൽ സൗജന്യ നോൽ കാർഡുകൾ വിതരണം ചെയ്ത് ജിഡിആർഎഫ്എ

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു
Dubai Metro's 15th birthday: GDRFA distributes free NOL cards at the airport
ദുബായ് മെട്രൊയുടെ 15-ാം പിറന്നാൾ: എയർപോർട്ടിൽ സൗജന്യ നോൽ കാർഡുകൾ വിതരണം ചെയ്ത് ജിഡിആർഎഫ്എ
Updated on
Dubai Metro's 15th birthday: GDRFA distributes free NOL cards at the airport
Dubai Metro's 15th birthday: GDRFA distributes free NOL cards at the airport

ദുബായ്: ദുബായ് മെട്രൊയുടെ 15-ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ജിഡിആർഎഫ്എ യുടെ നേതൃത്വത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുടനീളം 10,000 മെട്രൊ നോൽ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു.

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു.എയർപോർട്ടിൽ യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടുകളിൽ, ദുബായ് മെട്രൊയുടെ 15 വർഷം പൂർത്തിയാക്കിയ സ്മരണക്കായി പ്രത്യേക സ്റ്റാമ്പുകൾ പതിച്ചു നൽകി.

ദുബായ് മെട്രൊ, നഗരത്തിന്‍റെ ഐഡന്‍റിറ്റിയുടെ അവിഭാജ്യ ഘടകമാണ്. താമസക്കാർക്കും സന്ദർശകർക്കും മികച്ച അനുഭവങ്ങളാണ് മെട്രൊ നൽകുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു. എയർപോർട്ടിലെ 1,3 ടെർമിനലുകളിലാണ് നോൽ കാർഡുകൾ വിതരണം ചെയ്തത്.

Trending

No stories found.

Latest News

No stories found.