രാജ്യാന്തര അംഗീകാരം നേടി ദുബായ് മുൻസിപ്പാലിറ്റി: മൂല്യനിർണയത്തിൽ സമ്പൂർണ നേട്ടം കൈവരിച്ച് നഗരസഭ

സാങ്കേതിക-സാമൂഹിക മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പദ്ധതികൾ തയാറാക്കുന്നതിലും നഗരവികസനത്തിലും ദുബായ് മുന്നിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ നേട്ടം
Dubai Municipality achieves full achievement in international recognition assessment

രാജ്യാന്തര അംഗീകാരം നേടി ദുബായ് മുൻസിപ്പാലിറ്റി: മൂല്യനിർണയത്തിൽ സമ്പൂർണ നേട്ടം കൈവരിച്ച് നഗരസഭ

Updated on: 

ദുബായ്: അന്തർദേശിയ ഫോർസൈറ്റ് അക്രഡിറ്റേഷന്‍റെ മാസ്റ്റർ അംഗീകാരം നേടി ദുബായ് മുനിസിപ്പാലിറ്റി ലോക ചരിത്രത്തിൽ ഇടംപിടിച്ചു. ഗ്ലോബൽ ഇന്നവേഷൻ മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ഈ രാജ്യാന്തര അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയാണ് ദുബായ്.

സാങ്കേതിക-സാമൂഹിക മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പദ്ധതികൾ തയാറാക്കുന്നതിലും നഗരവികസനത്തിലും ദുബായ് മുന്നിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ നേട്ടം. മുനിസിപ്പാലിറ്റിയുടെ ആസൂത്രണം, ഭരണം, നവീകരണം എന്നിവയിലെ മികവാണ് ഇതിലേക്ക് നയിച്ചത്.

2025 നവംബറിൽ ലെവൽ 3 സ്വന്തമാക്കിയ ദുബായ് മുനിസിപ്പാലിറ്റി ഒരു വർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ജിഐഎംഐയുടെ S4 ഫ്യൂച്ചർ ഫോർസൈറ്റ് മെച്യൂരിറ്റി മോഡൽ അടിസ്ഥാനമാക്കി നടന്ന പരിശോധനയിൽ നാല് പ്രധാന മേഖലകളിലും 10ൽ 10 മാർക്കും നേടിയാണ് ദുബായ് മുനിസിപ്പാലിറ്റി അപൂർവ നേട്ടം സ്വന്തമാക്കിയത്.