ഉപയോഗിച്ച പാചക എണ്ണ ബയോഡീസലാക്കി മാറ്റുന്ന പദ്ധതിക്കു തുടക്കം

ഉപയോഗിച്ച പാചക എണ്ണ, കൊഴുപ്പ്, മറ്റ് എണ്ണകൾ, ഗ്രീസ് എന്നിവ ശേഖരിച്ച് ശുദ്ധ ഇന്ധന ബദലായ ബി100 ബയോഡീസലാക്കി മാറ്റുന്നതാണ് പദ്ധതി
Dubai Municipality launched project to convert used cooking oil to biodiesel

ഉപയോഗിച്ച പാചക എണ്ണ ബയോഡീസലാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കമിട്ട് ദുബായ് മുനിസിപ്പാലിറ്റി

Updated on

ദുബായ്: ഉപയോഗം കഴിഞ്ഞ പാചക എണ്ണ ശേഖരിച്ച് ബയോ ഡീസലാക്കി മാറ്റാനുള്ള പദ്ധതിക്ക് ദുബായ് മുൻസിപ്പാലിറ്റി തുടക്കം കുറിച്ചു. ദുബാൽ ഹോൾഡിങിന്‍റെ അനുബന്ധ സ്ഥാപനമായ ബയോഡ് ടെക്നോളജി എഫ്.ഇസെഡ്. കോയും ദുബായ് മുനിസിപ്പാലിറ്റിയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പുതുതായി ഒപ്പുവച്ച ധാരണാപത്ര പ്രകാരം ബയോഡ് ടെക്നോളജി എമിറേറ്റിലുടനീളം ഉപയോഗിച്ച പാചക എണ്ണ, കൊഴുപ്പ്, മറ്റ് എണ്ണകൾ, ഗ്രീസ് എന്നിവ ശേഖരിച്ച് ശുദ്ധ ഇന്ധന ബദലായ ബി100 ബയോഡീസലാക്കി മാറ്റും. ദുബായ് മുനിസിപ്പാലിറ്റിയിലെ സീവറേജ് ആൻഡ് റീസൈക്കിൾഡ് വാട്ടർ പ്രോജക്ട്സ് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ഫഹദ് അൽ അവധി, ബയോഡ് ടെക്നോളജി ബോർഡ് അംഗം യൂസഫ് ബസ്തകി, ബയോഡ് ടെക്നോളജി സിഇഒ ശിവ വിഗ് എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com