ദുബായ് മുൻസിപ്പാലിറ്റിക്ക് ആഗോള അംഗീകാരം

ലോകത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയാണ് ദുബായ് മുനിസിപ്പാലിറ്റിയെന്ന് അധികൃതർ വ്യക്തമാക്കി
Dubai Municipality receives global recognition

ദുബായ് മുൻസിപ്പാലിറ്റിക്ക് ആഗോള അംഗീകാരം

Updated on

ദുബായ്: ഭാവി മുന്നിൽകണ്ടുള്ള ദീർഘകാല പദ്ധതികളും സന്നദ്ധതയും മുൻനിർത്തി ദുബായ് മുനിസിപ്പാലിറ്റിക്ക് ആഗോള അംഗീകാരം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്നോവേഷൻ മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ഐ.എം.ഐ) ആണ് ഇന്‍റർനാഷനൽ ഫോർസൈറ്റ് അക്രഡിറ്റേഷന്‍റെ ലെവൽ 3 അംഗീകാരം ദുബായ് മുനിസിപ്പാലിറ്റിക്ക് സമ്മാനിച്ചത്.

ലോകത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയാണ് ദുബായ് മുനിസിപ്പാലിറ്റിയെന്ന് അധികൃതർ വ്യക്തമാക്കി. ജിമിയുടെ ആഗോള ‘എസ്4’ മാതൃക ഉപയോഗിച്ച് അന്താരാഷ്ട്ര വിദഗ്ധർ നടത്തിയ വിശദമായ വിലയിരുത്തലിന് ശേഷമാണ് ദുബായ് മുനിസിപ്പാലിറ്റിയെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. മുനിസിപ്പാലിറ്റിയുടെ സ്കോപ്പിങ്, സ്കാനിങ്, വികസനം, നയസംയോജനം എന്ന നാല് മേഖലകളിലായിട്ടായിരുന്നു വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com