നിയമവിരുദ്ധമായി ഫ്ലാറ്റ് പങ്കുവയ്ക്കുന്ന ഏർപ്പാട് വേണ്ടെന്ന് ദുബായ് മുൻസിപ്പാലിറ്റി

അനധികൃത താമസക്കാരെ ഒഴിപ്പിച്ചു
Dubai Municipality says no to illegal flat-sharing

നിയമവിരുദ്ധമായി ഫ്ലാറ്റ് പങ്കുവയ്ക്കുന്ന ഏർപ്പാട് വേണ്ടെന്ന് ദുബായ് മുൻസിപ്പാലിറ്റി

Updated on

ദുബായ്: താമസ കെട്ടിടങ്ങളിലെ ഫ്ലാറ്റുകൾ നിയമവിരുദ്ധമായി പങ്കുവച്ച് താമസിക്കുന്നവർക്കെതിരേ ശക്തമായ നടപടിയുമായി ദുബായ് മുൻസിപ്പാലിറ്റി. ഒരു ഫ്ലാറ്റിൽ അനുവദനീയമായതിലും കൂടുതൽ പേർ താമസിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും മുൻസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.

ഇത്തരം അപ്പാർട്ടുമെന്‍റുകൾ ഒഴിയണമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് അനധികൃത പാർട്ടീഷനുകൾക്കെതിരേ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റുമായും സിവിൽ ഡിഫൻസുമായും സഹകരിച്ച് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കുകയും അനധികൃത താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.

അൽ റിഗ്ഗ, അൽ മുറാഖാബാദ് , അൽ ബർഷ, അൽ സത്വ, അൽ റഫ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ അധികൃതർ പരിശോധന നടത്തി. ലോഫ്റ്റുകൾ, മരം കൊണ്ടുള്ള പാർട്ടീഷനുകൾ, രൂപമാറ്റം വരുത്തിയ അടുക്കളകൾ തുടങ്ങിയ അനധികൃത പരിഷ്കാരങ്ങൾ തീപിടുത്തത്തിനും മറ്റ് അപകടങ്ങൾക്കും കാരണമാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതിന്‍റെ ഭാഗമായി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കാമ്പെയ്ൻ നടത്തുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കുകയും പൊതു അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കാമ്പെയ്‌നിന്‍റെ ലക്ഷ്യമെന്ന് അതോറിറ്റി പറഞ്ഞു. ഒരു അപ്പാർട്ട്മെന്‍റിൽ ഏതെങ്കിലും പാർട്ടീഷനോ മാറ്റങ്ങളോ വേണമെങ്കിൽ വാടകക്കാരും വീട്ടുടമസ്ഥരും മുൻസിപ്പാലിറ്റിയിൽ നിന്ന് അനുമതി നേടണമെന്ന് അതോറിറ്റി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com