
എസ്എസ്എൽസി പരീക്ഷയിൽ അഭിമാനകരമായ നേട്ടവുമായി ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ
ദുബായ് : 2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. പരീക്ഷ എഴുതിയ 132 വിദ്യാർഥികളിൽ 9 പേർ എല്ലാ വിഷയങ്ങളിലും A+ നേടി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണകൊണ്ടാണ് ഇത് സാധ്യമായതെന്ന് പ്രിൻസിപ്പൽ സൂര്യ സെഗാൾ പറഞ്ഞു.
ഇസ്ര നഫീസ, ഖദീജ ഹംദ, റെയ്സ ശാലു, റിദാ ഫാത്തിമ, അലിസിയ പാലേരി, അമൽ അക്ബർ, അമൻ ഹൈദ്രോസ്, മുഹമ്മദ് തഹ്‌സിൻ, മുദസിർ മൻസൂരി എന്നിവരാണ് മുഴുവൻ വിഷയങ്ങളും എ പ്ലസ് നേടിയവർ.