ഡ്രൈവർരഹിത ടാക്സി: ആ​ദ്യ ക​ൺ​ട്രോ​ൾ സെ​ന്‍റ​റിന് ​ ദുബായിൽ തുടക്കം

ഈ വർഷം ​ആ​ദ്യ പാ​ദ​ത്തി​ൽ ടാ​ക്സി സേ​വ​നം ആ​രം​ഭി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്
Dubai opens first driverless taxi control centre

ഡ്രൈവർരഹിത ടാക്സി: ആ​ദ്യ ക​ൺ​ട്രോ​ൾ സെ​ന്‍റ​റിന് ​ ദുബായിൽ തുടക്കം

Updated on

ദുബായ്: ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെട്ട് ചൈ​നീ​സ്​ ക​മ്പ​നി​യാ​യ ബൈ​ദു അ​പ്പോ​ളോ ഗോ​യു​ടെ ആ​ദ്യ ക​ൺ​ട്രോ​ൾ സെ​ന്‍റ​ർ ​ ദുബായിൽ പ്രവർത്തനം തുടങ്ങി. ക​മ്പ​നി​യു​ടെ ചൈ​ന​ക്ക്​ പു​റ​ത്തെ ആ​ദ്യ ഓ​പ​റേ​ഷ​ൻ ഹ​ബാ​ണി​ത്.

ദുബായ് ആ​ർടിഎ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ മ​ത്വാ​ർ അ​ൽ താ​യ​ർ, ബൈ​ദു​വി​ന്റെ കോ​ർ​പ്പ​റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റും ഇ​ന്റ​ലി​ജ​ന്റ് ഡ്രൈ​വി​ങ്​ ഗ്രൂ​പ്പി​ന്റെ പ്ര​സി​ഡ​ന്റു​മാ​യ യു​ൻ​പെ​ങ് വാ​ങ് എ​ന്നി​വ​ർ ചേ​ർ​ന്ന് ദുബായിൽ സ​യ​ൻ​സ് പാ​ർ​ക്കി​ലാ​ണ്​ 2000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഈ വർഷം ​ആ​ദ്യ പാ​ദ​ത്തി​ൽ ടാ​ക്സി സേ​വ​നം ആ​രം​ഭി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ​ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ക്ര​മേ​ണ 1000 ആ​യി ഉ​യ​ർ​ത്താ​നു​മാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ സ​ജ്ജീ​ക​രി​ച്ച കേ​ന്ദ്ര​ത്തി​ൽ ഒ​രു ക​മാ​ൻ​ഡ്-​ആ​ൻ​ഡ്-​ക​ൺ​ട്രോ​ൾ സെ​ന്റ​ർ, സി​മു​ലേ​ഷ​ൻ, പ​രി​ശീ​ല​ന മു​റി​ക​ൾ, ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് മെ​യി​ന്റ​ന​ൻ​സ് സൗ​ക​ര്യം എ​ന്നി​വ​യു​ണ്ട്.

പൊ​തു​റോ​ഡു​ക​ളി​ൽ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നും ബൈ​ദു അ​പ്പോ​ളോ ഗോ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ൽ സു​ര​ക്ഷാ ഡ്രൈ​വ​റി​ല്ലാ​തെ പ​രീ​ക്ഷ​ണം ന​ട​ത്താ​നാ​ണ്​ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദുബായിൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ പെ​ർ​മി​റ്റാ​ണ്​ ക​മ്പ​നി​ക്ക്​ ആ​ർ.​ടി.​എ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com