ദുബായ് വേൾഡ് കപ്പ് 2025: സുരക്ഷാ തയാറെടുപ്പുകൾ പൂർത്തിയാക്കി ദുബായ് പൊലീസ്

അടുത്ത ശനിയാഴ്ച‍യാണ് ദുബായ് ലോകകപ്പ് കുതിരയോട്ട മത്സരത്തിന് തുടക്കമാവുന്നത്
Dubai Police completes security preparations for Dubai World Cup 2025

ദുബായ് വേൾഡ് കപ്പ് 2025: സുരക്ഷാ തയാറെടുപ്പുകൾ പൂർത്തിയാക്കി ദുബായ് പൊലീസ്

Updated on

ദുബായ്: അടുത്ത ശനിയാഴ്ച നടക്കുന്ന ദുബായ് ലോകകപ്പ് കുതിരയോട്ട മത്സരത്തിനുള്ള സുരക്ഷാ തയാറെടുപ്പുകൾ പൂർത്തിയായതായി ദുബായ് പൊലിസിലെ ഓപറേഷൻസ് അസിസ്റ്റന്‍റ് കമാൻഡർ-ഇൻ-ചീഫും ദുബായ് ഇവന്‍റ്സ് സെക്യൂരിറ്റി കമ്മിറ്റി (ഇഎസ്.സി) ചെയർമാനുമായ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി അറിയിച്ചു.

മെയ്ദാൻ ഹോട്ടലിൽ അൽ ഗൈതിയുടെ അധ്യക്ഷതയിൽ നടന്ന ഏകോപന യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദുബായ് റേസിംഗ് ക്ലബ് (ഡിആർസി) ബോർഡ് അംഗവും സിഇഒയുമായ അലി അബ്ദുൽ റഹ്മാൻ അൽ അലിയും സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഇഎസ്സിയിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

ആധുനിക കായിക വേദികൾ, സൗകര്യപ്രദമായ ലോജിസ്റ്റിക്സ്, അതുല്യമായ ആതിഥ്യ മര്യാദ, എന്നിവയടക്കം സംഘാടകർക്കും പങ്കാളികൾക്കും കാണികൾക്കും ഒരുപോലെ ലോകോത്തര അനുഭവം ദുബായ് സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കമ്മിറ്റി അംഗങ്ങൾ പ്രവർത്തന-സുരക്ഷാ നടപടിക്രമങ്ങൾ ചർച്ച ചെയ്തു. ജനക്കൂട്ട നിയന്ത്രണം, പ്രവേശന സംവിധാനം , പങ്കെടുക്കുന്ന എല്ലാവർക്കും സുരക്ഷിതവും സുഗമവുമായ അനുഭവം ഉറപ്പാക്കാനുള്ള ലോജിസ്റ്റിക്സ് എന്നിവ യോഗത്തിൽ ചർച്ചയായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com