ദുബായ് പൊലീസ് 2024 ൽ ഏകദേശം 78 ബോട്ട് കൂട്ടിയിടികൾ കൈകാര്യം ചെയ്തു

ദുബായ് പൊലിസിന്‍റെ പ്രതിബദ്ധതയാണിത് വ്യക്തമാക്കുന്നതെന്ന് പോർട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ പറഞ്ഞു
Dubai Police dealt with approximately 78 boat collisions in 2024
ദുബായ് പൊലീസ് 2024 ൽ ഏകദേശം 78 ബോട്ട് കൂട്ടിയിടികൾ കൈകാര്യം ചെയ്തു
Updated on

ദുബായ്: ഈ വർഷം ആദ്യ ആറു മാസത്തിനിടെ ദുബായ് പൊലിസിന്‍റെ മറൈൻ റെസ്ക്യൂ ടീമുകൾ 10 സമുദ്ര രക്ഷാ പ്രവർത്തനങ്ങളും വാട്ടർക്രാഫ്റ്റ് ഉൾപ്പെട്ട 78 കൂട്ടിയിടികളും കൈകാര്യം ചെയ്തു. രക്ഷാ പ്രവർത്തനങ്ങളിലും ബീച്ച് സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ച് കടൽ സുരക്ഷ വർധിപ്പിക്കാനുള്ള ദുബായ് പൊലിസിന്‍റെ പ്രതിബദ്ധതയാണിത് വ്യക്തമാക്കുന്നതെന്ന് പോർട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു.

കടലിൽ വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനും, ബീച്ചുകളിൽ സുരക്ഷ ശക്തമാക്കുന്നതിനുമായി പ്രത്യേക ടീമുകളെ വികസിപ്പിക്കുകയും അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അവരെ സജ്ജരാക്കുകയും ചെയ്യുന്നുവെന്നും അദേഹം വ്യക്തമാക്കി.

സമൂഹ സുരക്ഷയും അടിയന്തര സേവനങ്ങളും മെച്ചപ്പെടുത്താനുള്ള ദുബായ് പൊലിസിന്‍റെ നയത്തിന്‍റെ ഭാഗമാണ് ഈ ശ്രമങ്ങളെന്നും ആത്യന്തികമായി ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതാണിതെന്നും അൽ സുവൈദി പറഞ്ഞു.

ഈ വർഷം ആദ്യ പകുതിയിൽ 272 കടൽ സുരക്ഷാ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി വെളിപ്പെടുത്തിയ അൽ സുവൈദി, അത്യാധുനിക സാങ്കേതിക വിദ്യ, നൂതന രക്ഷാ ഉപകരണങ്ങൾ, അതിവേഗ ബോട്ടുകൾ, നവീന ജി.പി.എസ് ഉപകരണങ്ങൾ എന്നിവയാൽ സജ്ജമായ, ഏറ്റവും പരിശീലനം സിദ്ധിച്ച വൈദഗ്ധ്യമുള്ള പൊലിസിന്‍റെ മറൈൻ റെസ്ക്യൂ ടീമുകൾ, ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് അദേഹം പറഞ്ഞു.

മറൈൻ സെക്യൂരിറ്റി, റെസ്ക്യൂ ടീമുകൾ തീവ്രവും സമഗ്രവുമായ പരിശീലനത്തിന് വിധേയരാകുന്നുണ്ട്. അതിൽ അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ പരിശീലനങ്ങളും ഉൾപ്പെടുന്നു. ദുബായ് പൊലിസ് എയർ വിംഗ്, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവിസസ്, ദുബായ് സിവിൽ ഡിഫൻസ് ജനറൽ കമാൻഡിന്‍റെ മറൈൻ ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്മെന്‍റ് എന്നിവയുൾപ്പെടെയുള്ള പങ്കാളികളുമായി സഹകരിച്ചാണ് പരിശീലനം.

ബോട്ടുകളും കപ്പലുകളും ഉൾപ്പെടുന്ന അപകടങ്ങൾ, കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിവയടക്കമുള്ള കടൽ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദുബായ് പൊലിസിന്‍റെ മറൈൻ റെസ്ക്യൂ ടീമുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പോർട്സ് പൊലിസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറ ക്ടർ കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു.

Trending

No stories found.

Latest News

No stories found.