കൂടുതൽ തൊഴിലാളികളിലേക്ക് 'ഷേഡ് ആൻഡ് റിവാർഡ്' സംരംഭം വ്യാപിപ്പിച്ച് ദുബായ് പൊലീസ്

അൽ ഷിന്ദഗ പ്രദേശത്തെ 250 തൊഴിലാളികളിലേക്കാണ് ഈ സംരംഭം വ്യാപിപ്പിച്ചത്.
Dubai Police expands 'Shade and Reward' initiative

കൂടുതൽ തൊഴിലാളികളിലേക്ക് 'ഷേഡ് ആൻഡ് റിവാർഡ്' സംരംഭം വ്യാപിപ്പിച്ച് ദുബായ് പൊലീസ്

Updated on

ദുബായ്: കടുത്ത ചൂടിൽ ജോലി ചെയ്യുന്നതിന്‍റെ അപകട സാധ്യതകളെക്കുറിച്ച് തൊഴിലാളികളിൽ അവബോധം വളർത്തുന്നതിനും, ചൂടിന്‍റെ കാഠിന്യം കുറയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ നൽകുന്നതിനും വേണ്ടി നടത്തുന്ന 'ഷേഡ് ആൻഡ് റിവാർഡ്' സംരംഭം ദുബായ് പൊലീസ് കൂടുതൽ തൊഴിലാളികളിലേക്ക് വ്യാപിപ്പിക്കുന്നു. അൽ ഷിന്ദഗ പ്രദേശത്തെ 250 തൊഴിലാളികളിലേക്കാണ് ഈ സംരംഭം വ്യാപിപ്പിച്ചത്. അൽ റഫ പൊലിസ് സ്റ്റേഷൻ, ജനറൽ ഡിപാർട്മെന്‍റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ്, 'താങ്ക് യു ഫോർ യുവർ ഗിവിംഗ്' വളണ്ടിയർ ടീം എന്നിവയുമായി സഹകരിച്ചാണ് ദുബായ് പൊലീസിന്‍റെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ക്ഷേമ പ്രവർത്തനം നടത്തിയത്.

അൽ ഷിന്ദഗ പ്രദേശത്തെ തൊഴിലാളികൾക്ക് ക്ഷീണവും സൂര്യാഘാതവും തടയുന്നതിനാവശ്യമുള്ള ബോധവത്കരണവും ഉപകരണങ്ങളും നൽകി. തൊഴിലാളികൾക്ക് അവരുടെ നിയമപരമായ അവകാശങ്ങൾ, പൊലിസ് നൽകുന്ന സേവനങ്ങൾ, അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ 901 ലൈൻ ഉപയോഗിക്കരുതെന്ന കാര്യം എന്നിവയെക്കുറിച്ച് ബോധവൽക്കരിച്ചതായി മനുഷ്യാവകാശ വകുപ്പിലെ പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്‌സൺ ഫാത്തിമ ബുജൈർ പറഞ്ഞു.

യുഎഇയുടെ "സമൂഹ വർഷ"ത്തെ പിന്തുണച്ച് ദുബായ് പൊലിസ് നടപ്പാക്കുന്ന നിരവധി പരിപാടികളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ബുജൈർ വ്യക്തമാക്കി. പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സഹിഷ്ണുത, സഹവർത്തിത്വം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള കൗൺസിലിന്‍റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com