രണ്ടു പ്രവാസികൾക്ക് ദുബായ് പൊലീസിന്‍റെ ആദരം

ജനങ്ങൾക്കിടയിൽ സുരക്ഷിതത്വം വർധിപ്പിക്കാൻ നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ആദരം.
ജനങ്ങൾക്കിടയിൽ സുരക്ഷിതത്വം വർധിപ്പിക്കാൻ നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ആദരം | Dubai police felicitates 2 NRIs
രണ്ടു പ്രവാസികൾക്ക് ദുബായ് പൊലീസിന്‍റെ ആദരം
Updated on

ദുബായ്: ജനങ്ങൾക്കിടയിൽ സുരക്ഷിതത്വം വർധിപ്പിക്കാൻ നൽകിയ മികച്ച സംഭാവനകൾക്ക് രണ്ടു പ്രവാസികളെ ദുബായ് പൊലീസ് ആദരിച്ചു. യാസിർ ഹയാത്ത് ഖാൻ ഷീർ, നിഷാൻ റായ് ബിജാബ് കുമാർ റേ എന്നിവരെയാണ് ബർദുബൈ പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡെപ്യൂട്ടി ഡയരക്ടർ ബ്രിഗേഡിയർ അബ്ദുൽ മുനീം അബ്ദുൽ റഹ്മാൻ മുഹമ്മദ് ആദരിച്ചത്.

സമൂഹത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിന് ഇരുവരുടെയും ധാർമികതയിലധിഷ്ഠിതമായ പ്രയത്‌നങ്ങൾ നല്ല പിന്തുണയായെന്ന് ബ്രിഗേഡിയർ അബ്ദുൽ മുനീം പറഞ്ഞു. രണ്ടു പേർക്കും പൊലിസിന്‍റെ അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

സമൂഹത്തെ സംരക്ഷിക്കുന്നതിലും അവരുടെ സന്തോഷം ഉറപ്പാക്കുന്നതിലും പൊലിസ് സേനയുടെ ശ്രമങ്ങൾക്ക് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും സഹകരണം സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

അംഗീകാരം ലഭിച്ചതിൽ ഇരുവരും സന്തോഷം പ്രകടിപ്പിക്കുകയും അധികാരികൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. ചടങ്ങിൽ ദുബായ് പൊലീസ് അഡ്മിനിസ്‌ട്രേറ്റിവ് അഫയേഴ്‌സ് വിഭാഗം മേധാവി കേണൽ അബ്ദുൽ സലാം അഹമ്മദ് അലി, ജനറൽ ഡ്യൂട്ടി വിഭാഗം മേധാവി ലഫ്റ്റനന്‍റ് കേണൽ സുൽത്താൻ റാഷിദ് അൽ ഉത്ബി എന്നിവരും സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.