
ഖിസൈസിൽ അജ്ഞാത മൃതദേഹം: പൊതുജനങ്ങളുടെ സഹായം തേടുന്നു
ദുബായ്: ദുബായ് ഖിസൈസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മരിച്ച വ്യക്തിയെ തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. തിരിച്ചറിയൽ രേഖകളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ കാണാതായാതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. മരണകാരണം നിർണയിക്കുന്നതിനായി മൃതദേഹം ഫോറൻസിക് വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്.
മരിച്ചയാളെ തിരിച്ചറിയാൻ കഴിയുന്നവർക്കോ, പ്രസക്തമായ വിവരങ്ങൾ നൽകാനാകുന്നവർക്കോ 901 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ പറഞ്ഞു. ദുബായ്ക്ക് പുറത്തു നിന്നുള്ളവർ 971 4 901 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.