ലോക അധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി 71 അധ്യാപകരെ ആദരിച്ച് ദുബായ് പൊലീസ്

റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് സെന്‍ററിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു
Dubai Police honored 71 teachers as part of World Teachers' Day celebrations
ലോക അധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി 71 അധ്യാപകരെ ആദരിച്ച് ദുബായ് പൊലീസ്
Updated on

ദുബായ്: ലോക അധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി ദുബായിലെ വിവിധ സർവകലാശാലകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 71 അധ്യാപകരെ ദുബായ് പൊലീസ് ആദരിച്ചു.

റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് സെന്‍ററിൽ നടന്ന ചടങ്ങിൽ ദുബായ് പൊലീസ് അക്കാദമി ഡയറക്ടറും ഹിമായ കൗൺസിൽ സെക്രട്ടറി ജനറലുമായ ബ്രിഗേഡിയർ ഡോ. സുൽത്താൻ അൽ ജമാൽ, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ആന്‍റി നാർക്കോട്ടിക്‌സിലെ ഇന്‍റർനാഷണൽ ഹിമായ സെന്‍റർ ഡയറക്ടർ ബ്രിഗേഡിയർ ഡോ. അബ്ദുൽ റഹ്മാൻ ഷറഫ് അൽ മഅമരി, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സിലെ ചൈൽഡ് ആന്‍റ് വുമൺ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ലെഫ്റ്റനന്‍റ് കേണൽ ഡോ. അലി അൽ മത്രൂഷി, സ്‌കോളേഴ്‌സ് സ്റ്റുഡന്‍റ് കൗൺസിൽ മേധാവി മേജർ ഡോ. ഹമദ് സഈദ്, പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ പ്രസിഡന്‍റ് ഫാത്തിമ എം. ബുജൈർ എന്നിവർ പങ്കെടുത്തു.

രാഷ്ട്രത്തിന്‍റെ വളർച്ചയ്ക്കും വികാസത്തിനും സംഭാവന നൽകുന്ന സംസ്‌കാര സമ്പന്നരായ തലമുറകളെ രൂപപ്പെടുത്തുന്നതിനുള്ള അധ്യാപകരുടെ ശ്രമങ്ങളെ ബ്രിഗേഡിയർ ഡോ. സുൽത്താൻ അൽ ജമാൽ അഭിനന്ദിച്ചു.

സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ (എസ്‌.പി.എസ്), ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജി, 901 കോൾ സെന്‍റർ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് സെന്‍റർ എന്നിവയുൾപ്പെടെയുള്ള ദുബായ് പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ വിഭാഗങ്ങളിൽ അധ്യാപകർ പര്യടനം നടത്തി.

ദുബായ് പൊലീസ് ആരംഭിച്ച നസീജ്, പോസിറ്റിവ് സ്പിരിറ്റ്, സ്‌കൂൾ സുരക്ഷ, ഇന്‍റർനാഷണൽ ഹിമായ സെന്‍റർ എന്നിങ്ങനെയുള്ള നിരവധി സംരംഭങ്ങളെ കുറിച്ച് അധികൃതർ അധ്യാപകർക്ക് വിശദീകരിച്ചു കൊടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com