ഗതാഗത നിയമം ലംഘിച്ച 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ നിലയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴ ചുമത്തും
Dubai Police seize 28 vehicles violating traffic laws

ഗതാഗത നിയമം ലംഘിച്ച 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പോലീസ്

Updated on

ദുബായ്: ഗതാഗത നിയമം ലംഘിച്ച 28 വാഹനങ്ങൾ ദുബായ് പ പൊലീസ് പിടിച്ചെടുത്തു. ലൈസൻസ് പുതുക്കാത്ത വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ നിലയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴ ചുമത്തും. മുന്നറിയിപ്പ് നൽകിയിട്ടും 15 ദിവസത്തിനകം വാഹനം വൃത്തിയാക്കാതിരുന്നാൽ വാഹനം കണ്ടുകെട്ടും.

ഈ വർഷം ആദ്യ പകുതിയിൽ 1,387 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതേ കാലയളവിൽ താമസ, വാണിജ്യ, വ്യാവസായിക മേഖലകളിലായി 6,187 മുന്നറിയിപ്പുകളും നൽകി.

6,000 ദിർഹത്തിലേറെ പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാൻ നിയമം അനുശാസിക്കുന്നുണ്ടെന്ന് പോലിസ് വ്യക്തമാക്കി. അനധികൃതമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ ഷാർജയിലും നടപടി ശക്തമാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ 100 കാറുകളും 40 മോട്ടർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com