അപകട സ്ഥലങ്ങളിൽ വാഹനം നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ കർശന നടപടി

1,000 ദിർഹം പിഴയും ബ്ലാക്ക് പൊയിന്‍റും ശിക്ഷ.
Dubai Police warns of strict action if vehicles stop or slow down at dangerous locations

അപകട സ്ഥലങ്ങളിൽ വാഹനം നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്താൽ കർശന നടപടിയെന്ന് ദുബായ് പൊലീസ്

Updated on

ദുബായ്: അപകട സ്ഥലങ്ങളിൽ വാഹനം നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ഫെഡറൽ ട്രാഫിക് നിയമ പ്രകാരം 1,000 ദിർഹം പിഴയും, ബ്ലാക്ക് പൊയിന്‍റുകളും ശിക്ഷ ലഭിക്കുമെന്ന് ദുബായ് പൊലീസ് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ട്രാഫിക് ആക്റ്റിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലം ബിൻ സുവൈദാൻ പറഞ്ഞു.

ഇത്തരം ഘട്ടങ്ങളിൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്നത് ഗതാഗതം തടസപ്പെടുത്തുക മാത്രമല്ല അപകടത്തിൽ പെട്ടവരുടെ ജീവൻ അപകടത്തിലാക്കുകയും രക്ഷാ പ്രവർത്തനം വൈകിപ്പിക്കുകയും ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം നീക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ, സഹായത്തിനായി വാഹനമോടിക്കുന്നവർ ഉടൻ ദുബായ് പൊലീസുമായി ബന്ധപ്പെടാനും അദ്ദേഹം നിർദേശിച്ചു.

വാഹനങ്ങളുടെ വേഗത കുറയ്ക്കുകയോ പെട്ടെന്ന് നിർത്തുകയോ ചെയ്യുന്നത് ഗതാഗതക്കുരുക്കിനും കൂട്ടിയിടികൾക്കും കാരണമാകുമെന്നും പൊലീസ് പറയുന്നു. വാഹനങ്ങൾക്കിടയിൽ ശരിയായ അകലം പാലിക്കുക, വേഗ പരിധി പാലിക്കുക, ലെയ്ൻ മാറ്റുന്നതിന് മുൻപ് സിഗ്നൽ നൽകുക എന്നിവയുൾപ്പെടെ സുരക്ഷിതമായ ഡ്രൈവിങ് രീതികൾ പാലിക്കാൻ പൊലീസ് നിർദേശം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com