'നിശാ സൗന്ദര്യ'ത്തിൽ ലോകത്തെ മൂന്നാമത്തെ നഗരമായി ദുബായ്

രാത്രികാല സുരക്ഷിത നഗര പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി അബുദാബി.
Dubai ranked third in the world for 'night beauty'

'നിശാ സൗന്ദര്യ'ത്തിൽ ലോകത്തെ മൂന്നാമത്തെ നഗരമായി ദുബായ്

Updated on

ദുബായ്: രാത്രികാല മനോഹാരിതയിൽ ആഗോള തലത്തിൽ ദുബായ് നഗരം മൂന്നാം സ്ഥാനം നേടി. 'ട്രാവൽബാഗി'ലെ യാത്രാ വിദഗ്‌ധരുടെ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാത്രികാല ടൂറിസവുമായി ബന്ധപ്പെട്ട ഓൺലൈൻ അന്വേഷണങ്ങൾ 164 ശതമാനം വർധിച്ചതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ട്രാവൽ ബാഗിന്‍റെ സംഘം 100-ലധികം പ്രധാന നഗരങ്ങളെ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗ്, പ്രകാശ, ശബ്ദ മലിനീകരണത്തിന്‍റെ അളവ്, രാത്രികാല സുരക്ഷാ സ്‌കോറുകൾ, രാത്രി വൈകിയുള്ള പരിപാടികളുടെ എണ്ണം എന്നിവ അടിസ്ഥാനക്കിയാണ് നഗരങ്ങളെ തെരഞ്ഞെടുത്തത്.

പട്ടികയിലെ ആദ്യ പത്ത് നഗരങ്ങൾ ഇവയാണ്

ന്യൂയോർക്ക്, യുഎസ്എ

ടോക്കിയോ, ജപ്പാൻ

ദുബായ്, യുഎഇ

സിംഗപ്പൂർ, സിംഗപ്പൂർ

മസ്കറ്റ്, ഒമാൻ

ക്യോട്ടോ, ജപ്പാൻ

സിഡ്നി, ഓസ്‌ട്രേലിയ

സിയോൾ, ദക്ഷിണ കൊറിയ

ടൊറന്‍റോ, കാനഡ

മെൽബൺ, ഓസ്‌ട്രേലിയ

29,600 ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗുകൾ, 83 എന്ന രാത്രികാല സുരക്ഷാ സ്‌കോർ 53 എന്ന മിതമായ പ്രകാശ, ശബ്ദ മലിനീകരണ റേറ്റിങ്ങ് എന്നിവയാണ് ദുബായിക്ക് ലഭിച്ചത്. 40,800-ലധികം ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗുകൾ, കുറഞ്ഞ പ്രകാശ മലിനീകരണം (സ്കോർ: 46), ഉയർന്ന സുരക്ഷ (75) 2,300-ലധികം വലിയ രാത്രികാല പരിപാടികൾ എന്നിവ സ്വന്തമാക്കിയാണ് ന്യൂ യോർക്ക് ഒന്നാം സ്ഥാനത്ത് എത്തിയത്.

രാത്രി കാലങ്ങളിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി തെരഞ്ഞെടുക്കപ്പെട്ടു. 100 ൽ 87 എന്ന രാത്രികാല സുരക്ഷാ സ്കോറാണ് അബുദാബി നേടിയത്. 85 എന്ന സുരക്ഷാ സ്കോറുമായി തായ്‌വാനിലെ തായ്‌പേയാണ് തൊട്ടുപിന്നിൽ. 83 എന്ന സുരക്ഷാ സ്കോറുമായി ദുബായ് മൂന്നാം സ്‌ഥാനത്തുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com