
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനോഹരണം
ദുബായ്: ദുബായ് റോട്ടറി ഇ ക്ലബ്ബ് ഓഫ് കേരള ഗ്ലോബൽ ഭാരവാഹികളുടെ സ്ഥാനോഹരണം നടത്തി. പ്രസിഡന്‍റായി ബിനോജ് സെബാസ്റ്റ്യൻ സെക്രട്ടറിയായി വിനു ജോർജ് ട്രഷററായി വിനു പീറ്റർ എന്നിവർ ചുമതലയേറ്റു. മുൻ പ്രസിഡന്‍റ് റോയ് കുര്യൻ സക്കറിയ അധ്യക്ഷത വഹിച്ചു . യുഎഇ യിലെ പ്രമുഖ സംരഭകരായ എ.കെ. ഫൈസലും സൈനുദീൻ പിബിയും മുഖ്യാതിഥികളായിരുന്നു. സെക്രട്ടറി വിനു ജോർജ് 2025-26 റോട്ടറി കലണ്ടർ പ്രകാശനം ചെയ്തു.
ദുബായ് റോട്ടറി ക്ല്ബിന് ലഭിച്ച അവാർഡുകൾ മുൻ പ്രസിഡന്‍റ് റോയ് കുര്യൻ സക്കറിയയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ബിനോജ് സെബാസ്റ്റ്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി, ജയ് ശങ്കർ, റോട്ടറി ജില്ലാ ഗവർണർ ഡോ. ടീന ആന്‍റണി എന്നിവർ പ്രസംഗിച്ചു. ഡോ. സിജി രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി വിനു ജോർജ് നന്ദിയും പറഞ്ഞു.