ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

ഒന്നാം അൽ ഖൈൽ റോഡിന് മുകളിലെ പാലത്തിന്‍റെ ശേഷി രണ്ട് ദിശകളിലായി മൂന്ന് വരികളിൽ നിന്നും നാലായി ഉയർത്തി
Dubai RTA completes renovation of Sheikh Zayed Road

ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

Updated on

ദുബായ്: ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനുമിടയിൽ അൽ മെയ്ദാൻ സ്ട്രീറ്റ് വഴിയുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗതാഗത നവീകരണം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പൂർത്തിയാക്കി. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽ മെയ്ദാൻ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഡി 69 വീതി കൂട്ടുകയും അതിന്‍റെ ശേഷി ഇരട്ടിയാക്കുകയും ചെയ്തു.

ഇതോടെ എക്സിറ്റിലെ വാഹന ശേഷി മണിക്കൂറിൽ 1,500ൽ നിന്ന് 3,000 ആയി ഉയരുകയും തിരക്കേറിയ സമയങ്ങളിൽ യാത്രാ സമയം 40 ശതമാനം വരെ കുറയുകയും ചെയ്തു.

ഒന്നാം അൽ ഖൈൽ റോഡിന് മുകളിലെ പാലത്തിന്റെ ശേഷി രണ്ട് ദിശകളിലായി മൂന്ന് വരികളിൽ നിന്നും നാലായി ഉയർത്തി. അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ്, അൽ ഹദീഖ സ്ട്രീറ്റ് എന്നിവയ്ക്കിടയിലുള്ള ഗതാഗതം ഇതോടെ സുഗമമായി.

പാലത്തിന്‍റെ ശേഷി മണിക്കൂറിൽ 4,500ൽ നിന്ന് 6,000 വാഹനങ്ങളായി വർധിപ്പിച്ചു. നല്ല തിരക്കുള്ള സമയത്തെ ക്രോസിംഗ് സമയം ഏഴ് മിനുട്ടിൽ നിന്ന് നാലായി കുറഞ്ഞു.

ഈ വർഷം നഗരത്തിലെ പ്രധാന മേഖലകളിലായി 75ലധികം ഗതാഗത നവീകരണ പദ്ധതികൾ നടപ്പാക്കാനുള്ള ആർ‌ടിഎയുടെ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമാണി പദ്ധതി. ജീവിത നിലവാരം മെച്ചപ്പെടുത്തുക, സമൂഹ ക്ഷേമം വർധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളിലും സഞ്ചാര സൗകര്യങ്ങളിലും ആഗോള നേതാവെന്ന നിലയിലുള്ള ദുബായുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com