മാതൃകാപരമായ പെരുമാറ്റം, സത്യസന്ധത: 2,172 ടാക്സി ഡ്രൈവർമാരെ ആദരിച്ച് ദുബായ് ആർടിഎ

"റോഡ് അംബാസഡേഴ്സ്" സംരംഭത്തിന്‍റെ ഭാഗമായിട്ടാണ് മികച്ച ഡ്രൈവർമാരെ ആദരിച്ചത്
Dubai RTA honors 2,172 taxi drivers for exemplary behavior and honesty

മാതൃകാപരമായ പെരുമാറ്റം, സത്യസന്ധത: 2,172 ടാക്സി ഡ്രൈവർമാരെ ആദരിച്ച് ദുബായ് ആർടിഎ

Updated on

ദുബായ്: മാതൃകാപരമായ പെരുമാറ്റത്തിന്‍റെയും സത്യസന്ധതയുടെയും പേരിൽ 2,172 ടാക്സി ഡ്രൈവർമാരെ ദുബായ് ആർടിഎ ആദരിച്ചു. "റോഡ് അംബാസഡേഴ്സ്" സംരംഭത്തിന്‍റെ ഭാഗമായിട്ടാണ് മികച്ച ഡ്രൈവർമാരെ ആദരിച്ചത്.

ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനും, വ്യക്തിപരവും വാഹനപരവുമായ ശുചിത്വം പാലിക്കുന്നതിനും, മാന്യമായ ഉപയോക്തൃ സേവനം നൽകുന്നതിലും, നഷ്ടപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരികെ നൽകുന്നതിനും ഈ ഡ്രൈവർമാർ മികവ് പുലർത്തിയതായി ആർടിഎ വ്യക്തമാക്കി.

2024 മുതൽ 2025ന്‍റെ ആദ്യ പകുതി വരെയുള്ള ഡ്രൈവർമാരെയാണ് ഇതിനായി പരിഗണിച്ചത്. ഈ സംരംഭം ഡ്രൈവർമാർക്കും ഓപ്പറേറ്റിങ് കമ്പനികൾക്കും ഇടയിൽ ആരോഗ്യകരമായ മത്സര മനോഭാവം വളർത്തിയെടുത്തുവെന്ന് ആർ‌ടി‌എയുടെ പൊതുഗതാഗത ഏജൻസി സി‌ഇ‌ഒ അഹമ്മദ് ബഹ്‌റോസിയാൻ പറഞ്ഞു. ദുബായിലെ ടാക്സി ഡ്രൈവർമാരുടെ സമർപ്പണത്തെയും പ്രൊഫഷണലിസത്തെയും ബഹ്‌റോസിയാൻ പ്രശംസിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com