മോട്ടോർ സൈക്കിളുകൾ വാടകയ്ക്ക്​ നൽകുന്ന സ്ഥാപനങ്ങളിൽ ദുബായ് ആർടിഎയുടെ പരിശോധന: കണ്ടെത്തിയത് 31 നിയമലംഘനങ്ങൾ

അൽ അവീറിലെ 48 കാമ്പുകളിലായി പ്രവർത്തിക്കുന്ന 58 സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു​ പരിശോധന
Dubai RTA inspects motorcycle rental establishments

മോട്ടോർ സൈക്കിളുകൾ വാടകയ്ക്ക്​ നൽകുന്ന സ്ഥാപനങ്ങളിൽ ദുബായ് ആർടിഎയുടെ പരിശോധന: കണ്ടെത്തിയത് 31 നിയമലംഘനങ്ങൾ

Updated on

ദുബായ്: വിനോദ​ സവാരികൾക്ക്​ ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളുകൾ വാടകയ്ക്ക്​ നൽകുന്ന സ്ഥാപനങ്ങളിൽ ദുബായ് റോഡ്​ ഗതാഗത അതോറിറ്റി നടത്തിയ പരിശോധനകളിൽ 31 നിയമലംഘനങ്ങൾ കണ്ടെത്തി.

അൽ അവീറിലെ 48 കാമ്പുകളിലായി പ്രവർത്തിക്കുന്ന 58 സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു​ പരിശോധന. ഇതിൽ 41 ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ 31 നിയമലംഘനങ്ങൾ കണ്ടെത്തുകയും ഇവർക്ക്​ നോട്ടിസ്​ നൽകുകയും ചെയ്തതായി ആർടിഎ അറിയിച്ചു.

ഇൻഷുറൻസ്​ പുതുക്കാതിരിക്കുക, ആർടിഎ അംഗീകരിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ലൈസൻസില്ലാത്ത വാഹനങ്ങൾ വാടകക്ക്​ നൽകുക, നമ്പർ പ്ലേറ്റുകളില്ലാതെ മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുക, വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഹെൽമറ്റ്​ ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങൾ ധരിക്കുന്നതിൽ വീഴ്ചവരുത്തുക തുടങ്ങിയ നിയമലംഘനങ്ങളാണ്​ പരിശോധനയിൽ കണ്ടെത്തിയത്​.

ബോധവത്​കരണത്തിന്‍റെ ഭാഗമായി ഇംഗ്ലീഷിലും അറബിയിലുമുള്ള നോട്ടിസുകളും വിതരണം ചെയ്തു.

logo
Metro Vaartha
www.metrovaartha.com