ഡ്രൈവർമാർക്ക് പരിസ്ഥിതി സൗഹൃദ യൂണിഫോം അവതരിപ്പിച്ച് ദുബായ് ആർടിഎ

ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്
Dubai RTA introduces eco-friendly uniforms for drivers

ഡ്രൈവർമാർക്ക് പരിസ്ഥിതി സൗഹൃദ യൂണിഫോം അവതരിപ്പിച്ച് ദുബായ് ആർടിഎ

Updated on

ടാക്സി ഡ്രൈവർമാർക്കായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുതിയ സുസ്ഥിര യൂണിഫോമുകൾ അവതരിപ്പിച്ചു. പുനർരൂപകൽപന ചെയ്ത യൂണിഫോമുകളാണിത്. ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്.

ഭാരം കുറഞ്ഞതും ദീർഘനേരം ജോലി ചെയ്യാൻ സുഖകരവുമാണ്. ഇവയെന്ന് അധികൃതർ പറഞ്ഞു. ചുളിവുകളില്ലാത്തതും കറകൾ പതിയാത്തതുമായതിനാൽ ദിവസം മുഴുവൻ വൃത്തിയുള്ളതും പ്രഫഷനലുമായ അവസ്ഥ നിലനിർത്താൻ ഇവ സഹായിക്കുന്നു.

പുതിയ യൂണിഫോമുകൾ ഡ്രൈവർമാരുടെ ആരോഗ്യത്തെയും ശുചിത്വത്തെയും പിന്തുണയ്ക്കുന്നതായി ആർടിഎ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com