സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കാൻ ശൈത്യകാല ക്രൂയിസ്‌ സർവീസുമായി ദുബായ് ആർടിഎ: പുതുവത്സരത്തിന് പ്രത്യേക പാക്കേജുകൾ

ദുബായ് ഫെറി റൂട്ട് എഫ് ആർ 3 എല്ലാ ദിവസവും വൈകിട്ട് 4:30-ന് സർവീസ് നടത്തും
Dubai RTA launches winter cruise services to promote maritime tourism

സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കാൻ ശൈത്യകാല ക്രൂയിസ്‌ സർവീസുമായി ദുബായ് ആർടിഎ: പുതുവത്സരത്തിന് പ്രത്യേക പാക്കേജുകൾ

Updated on: 

ദുബായ്: ദുബായ് ക്രീക്കിൽ സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ക്രൂയിസ്‌ സർവീസ് തുടങ്ങുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ശൈത്യകാലത്ത് താമസക്കാർക്കും സന്ദർശകർക്കും ദുബായ് തീരത്തുകൂടി വ്യത്യസ്ത അനുഭവങ്ങൾ നൽകുന്ന പ്രത്യേക സമുദ്ര ടൂറിസം സേവനങ്ങളും ക്രൂയിസ് പാക്കേജുകളുമാണ് ആർടിഎ അവതരിപ്പിച്ചിരിക്കുന്നത്. ദുബായ് ക്രീക്കിൽ ദുബായ് ഫെറി റൂട്ട് എഫ്ആർ 3 സർവീസും വിവിധ വിനോദ ക്രൂയിസുകളും ഇതിന്‍റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.

ദുബായ് ഫെറി റൂട്ട് എഫ് ആർ 3 എല്ലാ ദിവസവും വൈകിട്ട് 4:30-ന് സർവീസ് നടത്തും. ദുബായ് ക്രീക്കിലെ അസ്തമയ കാഴ്ചകളും രാത്രി കാഴ്ചകളും ആസ്വദിക്കാൻ ഇത് യാത്രക്കാർക്ക് അവസരമൊരുക്കും.

ഇതിന് പുറമെ, 2026 ഡിസംബർ 31-ന് പുതുവത്സര രാവിൽ പ്രത്യേക ക്രൂയിസുകളും ആർടിഎ ആരംഭിക്കും. 2027-നെ വരവേൽക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും ആഘോഷങ്ങളും ആർടിഎയുടെ സമുദ്ര ഗതാഗത സർവീസുകളിൽ ഇരുന്ന് കാണാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും.

പുതുവത്സര രാത്രിയിലെ പ്രത്യേക പരിപാടിയിൽ ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവ ഉൾപ്പെടും. പുതുവത്സര ക്രൂയിസുകൾ ബുക്ക് ചെയ്യാനോ കൂടുതൽ വിവരങ്ങൾ അറിയാനോ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട ഇമെയിൽ വിലാസവും ആർടിഎ പങ്കുവെച്ചിട്ടുണ്ട്.