നമ്പർ പ്ലേറ്റ് ലേലത്തിൽ നിന്ന് 81 മില്യൺ ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനം നേടി ദുബായ് ആർടിഎ

ഏറ്റവും ഉയർന്ന തുക ലഭിച്ചത് BB 55 എന്ന നമ്പർ പ്ലേറ്റിന്
dubai rta rakes in record dh81 million in number plate auction
നമ്പർ പ്ലേറ്റ് ലേലത്തിൽ നിന്ന് 81 മില്യൺ ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനം നേടി ദുബായ് ആർടിഎ
Updated on

ദുബായ്: നമ്പർ പ്ലേറ്റുകൾക്കായുള്ള 117-ാമത് ഓപ്പൺ ലേലത്തിൽ 81 മില്യൺ ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനം നേടി ദുബായ് ആർടിഎ. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണ്.

ലേലത്തിൽ മൊത്തം 81.178 ദശലക്ഷം ദിർഹമാണ് ലഭിച്ചത്. ശനിയാഴ്ച ഇന്‍റർകോണ്ടിനെന്‍റൽ ദുബായ് ഫെസ്റ്റിവൽ സിറ്റി ഹോട്ടലിൽ നടന്ന ലേലത്തിൽ പ്ലേറ്റ് BB55 എന്ന നമ്പറിലുള്ള പ്ലേറ്റാണ് ഏറ്റവും ഉയർന്ന തുകക്ക് ലേലത്തിൽ പോയത്.

6.3 ദശലക്ഷം ദിർഹമായിരുന്നു ഇതിന്‍റെ വില. AA21 പ്ലേറ്റ് 6.16 മില്യൺ ദിർഹത്തിനും ബിബി 100 പ്ലേറ്റ് 5 മില്യൺ ദിർഹത്തിനും , ബിബി 11111 പ്ലേറ്റ് 4.21 മില്യൺ ദിർഹത്തിനുമാണ് വിട്ടുപോയത്. AA, BB, K, O, T, U, V, W, X, Y, Z എന്നീ കോഡുകളിലായി രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങൾ ഉൾക്കൊള്ളുന്ന 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ആർടിഎ ലേലത്തിൽ വെച്ചത്.

ഓപ്പൺ ലേലത്തിലും ഓൺലൈൻ ലേലത്തിലും വ്യതിരിക്തമായ നമ്പർ പ്ലേറ്റുകൾ നൽകുന്ന രീതിയാണ് ആർടിഎ അവലംബിക്കുന്നത്.

MAHER SHAMMOUT

ഇത് മൂലം നമ്പർ പ്ലേറ്റ് പ്രേമികൾക്ക് നിഷ്പക്ഷതയും സുതാര്യതയും തുല്യ അവസരങ്ങളും ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്ന് ആർടിഎ അധികൃതർ പറഞ്ഞു.

ജീവിതത്തിലെ നാഴികക്കല്ലുകളെയോ ചിഹ്നങ്ങളെയോ മൂല്യവത്തായ സംഭവങ്ങളെയോ പ്രതിനിധീകരിക്കുന്ന നമ്പർ പ്ലേറ്റുകൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് നൽകുന്നതെന്ന് ആർടിഎ വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com