ഷെയർ ടാക്സി വൻ വിജയം: വ്യാപിപ്പിക്കാൻ ദുബായ് ആർടിഎ | Dubai RTA share taxi

ആറു മാസത്തെ പരീക്ഷണ ഓട്ടം ഉടൻ തുടങ്ങും.

ഷെയർ ടാക്സി വൻ വിജയം: വ്യാപിപ്പിക്കാൻ ദുബായ് ആർടിഎ

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് വേൾഡ് ട്രേഡ് സെന്‍റർ എന്നീ പ്രധാന ലൊക്കേഷനുകളിൽ​ കൂടിയാണ്​​ പുതിയ സർവിസ്​ ആരംഭിക്കുക
Published on

ദുബായ്: വലിയ വിജയമായി മാറിയ ഷെയർ ടാക്സി സർവിസ്​ കൂടുതൽ സ്ഥലങ്ങളിലേക്ക്​ വ്യാപിപ്പിക്കാൻ ദു​ബായ് റോഡ്​ ഗതാഗത അഥോറിറ്റി തീരുമാനം. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് വേൾഡ് ട്രേഡ് സെന്‍റർ എന്നീ പ്രധാന ലൊക്കേഷനുകളിൽ​ കൂടിയാണ്​​ പുതിയ സർവീസ്​ ആരംഭിക്കുക. ഇതിന്​ മുന്നോടിയായി ആറു മാസത്തെ പരീക്ഷണ ഓട്ടം ഉടൻ തുടങ്ങും.

ദുബായ് മറീന മാൾ, ബിസിനസ്​ ബേ മെട്രോ സ്​റ്റേഷൻ, പാം ജുമൈറ അറ്റ്​ലാന്‍റിസ്​ മെട്രോ സ്​റ്റേഷൻ എന്നീ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ്​ ആൽ മക്​തൂം അന്താരാഷ്ട്ര വിമാനത്താവളം റൂട്ട്​.

കഴിഞ്ഞ വർഷമാണ് ദുബായ് ഷെയർ ടാക്സി സർവിസിന്​ ആർ.ടി.എ തുടക്കമിടുന്നത്​.​ ദുബായിലെ ഇബ്​ൻ ബത്തൂത്ത മാളിൽ നിന്ന്​ അബുദാബിയിലെ അൽ വഹ്​ദ മാളിലേക്കായിരുന്നു ആദ്യ സർവിസ്​​.

മിതമായ നിരക്കിൽ വേഗമേറിയ യാത്ര മാർഗം എന്ന നിലയിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്ന്​ പദ്ധതിക്ക്​ വൻ സ്വീകാര്യത ലഭിച്ചിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ റൂട്ടിൽ ഷെയർ ടാക്സി ഉപയോഗിച്ചവരുടെ എണ്ണത്തിൽ 228 ശതമാനം വർധനവാണ്​ രേഖപ്പെടുത്തിയതെന്ന്​ ആർടിഎ പ്ലാനിങ്​ ആൻഡ്​ ബിസിനസ്​ ഡവലപ്​മെന്‍റ ഡയറക്റ്റർ ആദിൽ ശാക്കിരി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com