ദുബായിൽ ടൗൺ സ്‌ക്വയറിലേക്കും കൈറ്റ് ബീച്ചിലേക്കും എക്സിറ്റുകൾ തുറന്ന് ആർ ടി എ

പുതിയ റൂട്ട് സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങുന്ന വീഡിയോ അധികൃതർ എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Dubai RTA to open exit  to kite beach and town square

ദുബായിൽ ടൗൺ സ്‌ക്വയറിലേക്കും കൈറ്റ് ബീച്ചിലേക്കും എക്സിറ്റുകൾ തുറന്ന് ആർ ടി എ

Updated on

ദുബായ്: ഗതാഗതം സുഗമമാക്കുന്നതിന്‍റെയും തിരക്ക് കുറക്കുന്നതിന്‍റെയും ഭാഗമായി ടൗൺ സ്‌ക്വയറിലേക്കും കൈറ്റ് ബീച്ചിലേക്കും ആർ ടി എ ഓരോ എക്സിറ്റുകൾ വീതം തുറന്നു. ടൗൺ സ്‌ക്വയറിലേക്കും തിരിച്ചുമുള്ള റോഡിൽ ഒരു പുതിയ എക്സിറ്റ് തുറന്നത് യാത്രക്കാർക്കും താമസക്കാർക്കും ആശ്വാസമായി. 2025 ഫെബ്രുവരിയിൽ പ്രദേശത്ത് റോഡ് നിർമാണ പദ്ധതികൾ പ്രഖ്യാപിച്ചതിന് ശേഷം ആർ ടി എ ഈ പ്രദേശത്തെ E611 റോഡുമായി ബന്ധിപ്പിച്ചു.

ടൗൺ സ്‌ക്വയർ, മിറ എന്നിവയുൾപ്പെടെയുള്ള പ്രദേശത്തേക്കും തിരിച്ചുമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിലൂടെ അൽ ഖുദ്ര റോഡിലെ ഗതാഗതം ലഘൂകരിക്കാൻ സാധിക്കുമെന്ന് ആർ‌ടി‌എ വ്യക്തമാക്കി.

തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ നിന്ന് പുറത്തുകടക്കാൻ പത്ത് മിനിറ്റിന്‍റെ സ്ഥാനത്ത് ഒരു മണിക്കൂർ വരെ സമയമെടുക്കുന്നുണ്ടെന്ന് താമസക്കാർ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പരാതിപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ആർ ടി എ യുടെ നടപടി. കൈറ്റ് ബീച്ചിനെ ജുമൈറ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ എക്സിറ്റ് ഉമ്മു സുഖീം 1 ലാണ് തുറന്നത്. പുതിയ റൂട്ട് സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങുന്ന വീഡിയോ അധികൃതർ എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com