കോൺട്രാക്റ്റിങ് മേഖലയുടെ നിയന്ത്രണം: പുതിയ നിയമം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

സാങ്കേതിക വൈദഗ്ധ്യവും പ്രവർത്തന ശേഷിയും അനുസരിച്ച് വിന്യസിക്കുന്നതിനുമുള്ള ഒരു ഏകീകൃത ചട്ടക്കൂട് ഈ നിയമം അവതരിപ്പിക്കുന്നു.
Dubai Ruler announces new law regulating contracting sector

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

Updated on

ദുബായ്: ദുബായുടെ കോൺട്രാക്റ്റിങ് മേഖലയെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നിയമം പുറപ്പെടുവിച്ചു.

കരാറുകാരെ തരംതിരിക്കുന്നതിനും വിവിധ വിഭാഗങ്ങളെ അവരുടെ സാങ്കേതിക വൈദഗ്ധ്യവും പ്രവർത്തന ശേഷിയും അനുസരിച്ച് വിന്യസിക്കുന്നതിനുമുള്ള ഒരു ഏകീകൃത ചട്ടക്കൂട് ഈ നിയമം അവതരിപ്പിക്കുന്നു.

പുതിയ നിയമം കരാർ മേഖലയിലെ സുതാര്യത വർദ്ധിപ്പിക്കുകയും, അധികൃതർക്കിടയിൽ ഏകോപനം മെച്ചപ്പെടുത്തുകയും, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കും നിർമാണ സ്ഥാപനങ്ങൾക്കും സ്ഥിരതയുള്ള അന്തരീക്ഷം നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com