സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഒരു വയസുകാരിയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് ദുബായ് ഭരണാധികാരി

കുട്ടിയുടെ ചികിത്സ ഷെയ്ഖ് മുഹമ്മദ് ഏറ്റെടുത്ത വിവരം കാതിയയുടെ കുടുംബമാണ് ഔദ്യോഗികമായി അറിയിച്ചത്
Dubai Ruler pays for treatment of one-year-old girl suffering from spinal muscular atrophy

ഷെയ്ഖ് മുഹമ്മദ്

file image

Updated on

ദുബായ്: നട്ടെല്ലിലെ പേശികളെ ബാധിക്കുന്ന ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഒരു വയസുള്ള ജോർദാനിയൻ ബാലിക കാതിയ അബു അൽ സൗദിന്‍റെ മുഴുവൻ ചികിത്സാച്ചെലവും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏറ്റെടുത്തു. കുട്ടിയുടെ ചികിത്സ ഷെയ്ഖ് മുഹമ്മദ് ഏറ്റെടുത്ത വിവരം കാതിയയുടെ കുടുംബമാണ് ഔദ്യോഗികമായി അറിയിച്ചത്.

തങ്ങളുടെ കുഞ്ഞിന് പുതുജീവിതത്തിലേക്കുള്ള വഴിതുറന്നു നൽകിയ ഷെയ്ഖ് മുഹമ്മദിന്‍റെ കാരുണ്യപ്രവർത്തനത്തിന് കുടുംബം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. കുട്ടിയുടെ രോഗവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചും പ്രാർഥിച്ചും സഹായങ്ങൾ നൽകിയും ഒപ്പം നിന്ന എല്ലാവർക്കും കുടുംബം കൃതജ്ഞത അറിയിച്ചു. വലിയ തുക ചെലവുവരുന്ന അത്യാധുനിക ചികിത്സയിലൂടെ കുട്ടി ഉടൻ തന്നെ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുവരുമെന്ന വലിയ പ്രതീക്ഷയിലാണ് കുടുംബം.

logo
Metro Vaartha
www.metrovaartha.com