സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം അനുവദിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

സഹായത്തിന് കുട്ടിയുടെ പിതാവ് ഷെയ്ഖ് മുഹമ്മദിനെ നന്ദി അറിയിച്ചു.
Dubai Ruler Sheikh Mohammed allocates Dh7 million for treatment of girl suffering from spinal muscular atrophy

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം അനുവദിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

Updated on

ദുബായ്: സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവവും ഗുരുതരവുമായ ജനിതക വൈകല്യം നേരിടുന്ന സിറിയൻ പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

യഖീൻ ഇബ്രാഹിം അൽ കനകർ എന്ന സിറിയൻ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ പണം സ്വരൂപിക്കുന്നതിന് വേണ്ടി പിതാവ് യുഎഇ സമൂഹത്തോട് നടത്തിയ സഹായാഭ്യർഥന ശ്രദ്ധയിൽ പെട്ടപ്പൊഴാണ് ഷെയ്ഖ് മുഹമ്മദ് സമ്പൂർണ സഹായം പ്രഖ്യാപിച്ചത്.

സഹായത്തിന് കുട്ടിയുടെ പിതാവ് ഷെയ്ഖ് മുഹമ്മദിനെ നന്ദി അറിയിച്ചു. കുട്ടിയുടെ പിതാവ് ഇബ്രാഹിം കനകറിനെ ഷെയ്ഖ് മുഹമ്മദിന്‍റെ ഓഫീസിൽ നിന്ന് നേരിട്ട് ബന്ധപ്പെടുകയും, യഖീന്‍റെ മുഴുവൻ ചികിത്സാ ചെലവുകളും വഹിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com