ദുബായ് റൺ 2025; ദുബായിൽ ഗതാഗത ക്രമീകരണം

ഈ മെഗാ ഇവന്‍റിൽ അഞ്ച് കിലോമീറ്ററും പത്ത് കിലോമീറ്ററും വീതം ദൂരമുള്ള രണ്ട് റൂട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്
dubai run 2025 traffic advisory

ദുബായ് റൺ 2025; ദുബായിൽ ഗതാഗത ക്രമീകരണം

Updated on

ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായുള്ള ദുബായ് റൺ 2025 ഞായറാഴ്ച നടക്കും. ഞായറാഴ്ച പുലർച്ചെ ദുബായ് ഷെയ്ഖ് സായിദ് റോഡിലാണ് പരിപാടി നടക്കുന്നത്. ഈ മെഗാ ഇവന്‍റിൽ അഞ്ച് കിലോമീറ്ററും പത്ത് കിലോമീറ്ററും വീതം ദൂരമുള്ള രണ്ട് റൂട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കുടുംബങ്ങൾക്ക് വേണ്ടിയുള്ള ആദ്യ റൂട്ട് അഞ്ച് കിലോമീറ്ററിന്‍റേതാണ്.

‌ഇത് മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിന് സമീപത്ത് നിന്ന് ആരംഭിച്ച് ബുർജ് ഖലീഫയെയും ദുബായ് ഓപറയെയും ചുറ്റി ദുബായ് മാളിന് സമീപം സമാപിക്കും. കൂടുതൽ പരിചയ സമ്പന്നരായ ഓട്ടക്കാർക്കായി രൂപകൽപന ചെയ്തിട്ടുള്ള 10 കിലോമീറ്റർ റൂട്ട്, ദുബായ് കനാൽ പാലം കടക്കുന്നതിന് മുൻപ് ആരംഭിച്ച് ഷെയ്ഖ് സായിദ് റോഡിലൂടെ മുന്നേറി ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ (ഡിഐഎഫ്‌സി) ഗേറ്റിന് സമീപമാണ് അവസാനിക്കുക.

30 ദിവസത്തേക്ക് എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി സമയം കണ്ടെത്താൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്ന സംരംഭത്തിന്‍റെ ഭാഗമാണ് ഈ ഫൺ റൺ. രാവിലെ 6.30നാണ് പരിപാടി ആരംഭിക്കുക.

അവസാന ഓട്ടക്കാർ രാവിലെ 8ന് സ്റ്റാർട്ടിങ് ലൈൻ കടക്കും. പങ്കെടുക്കുന്നവർ സാബീൽ പാർക്ക് ഫിറ്റ്നസ് വില്ലേജിൽ നിന്ന് നിർബന്ധമായും ബിബ് വാങ്ങണം. കൈവശം ബിബ് ഇല്ലാത്തവർക്ക് റണ്ണിൽ പങ്കെടുക്കാൻ സാധിക്കില്ല. ദുബായ് റൺ 2025 നടക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ദുബായിലെ സാലിക് പുതുക്കിയ ടോൾ സമയക്രമവും നിരക്കുകളും പ്രഖ്യാപിച്ചു.

പുതുക്കിയ ടോൾ നിരക്കുകൾ

പീക്ക് സമയം: രാവിലെ 6 മുതൽ രാവിലെ 10 വരെ 6 ദിർഹം, വൈകിട്ട് 4 മുതൽ രാത്രി 8 വരെ 6 ദിർഹം.

ഓഫ് പീക്ക് സമയം: രാവിലെ 10 മുതൽ വൈകിട്ട് 4 വരെ 4 ദിർഹം, രാത്രി 8 മുതൽ പുലർച്ചെ 1 വരെ 4 ദിർഹം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com