ശൈത്യകാലം സമാഗതമായി: ദുബായ് സഫാരി പാർക്ക് തുറന്നു | Video

പുതുസീസണിലെ ആദ്യ ദിനമായ ചൊവാഴ്ച നിരവധി കുടുംബങ്ങളും വിനോദ സഞ്ചാരികളുമാണ് സഫാരി ആസ്വദിക്കാനെത്തിയത്
Winter is here: Dubai Safari Park opens
ശൈത്യകാലം സമാഗതമായി: ദുബായ് സഫാരി പാർക്ക് തുറന്നു
Updated on

ദുബായ്: യുഎഇയിൽ വേനൽക്കാലം അവസാനിച്ചതോടെ ദുബായ് സഫാരി പാർക്ക് തുറന്നു. പുതുസീസണിലെ ആദ്യ ദിനമായ ചൊവാഴ്ച നിരവധി കുടുംബങ്ങളും വിനോദ സഞ്ചാരികളുമാണ് സഫാരി ആസ്വദിക്കാനെത്തിയത്. ആറ് വ്യത്യസ്ത പ്രമേയങ്ങളിൽ ആറ് സോണുകളായാണ് സഫാരി പാർക്ക് പ്രവർത്തിക്കുന്നത്.

കാൽനടയായോ ഷട്ടിൽ ട്രെയിൻ വഴിയോ പാർക്ക് മുഴുവൻ കാണാൻ സന്ദർശകർക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ആഫ്രിക്കൻ വില്ലേജിൽ മൃഗങ്ങളെ തൊട്ടടുത്ത് കാണാൻ സാധിക്കും. എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചുകൊണ്ടാണ് സഫാരി പാർക്ക് പ്രവർത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Winter is here: Dubai Safari Park opens

87 ജീവി വർഗങ്ങളിൽ പെട്ട മുവായിരം മൃഗങ്ങളാണ് സഫാരി പാർക്കിലുള്ളത്. കടുത്ത വേനൽകാലത്ത് സഫാരി പാർക്ക് അടച്ചിടുകയാണ് പതിവ്. ഇത് മൃഗങ്ങൾക്കുള്ള വിശ്രമകാലമാണ്. പുതിയ സീസണിൽ ഇക്കഴിഞ്ഞ ജൂൺ 21 ന് പിറന്ന കുഞ്ഞു കാണ്ടാമൃഗവും ജനുവരിയിൽ ജനിച്ച മൂൺ കരടിക്കുഞ്ഞുങ്ങളും (ഏഷ്യാറ്റിക് ബ്ലാക്ക് കരടികൾ) സന്ദർശകർക്ക് പുതുമയാകും. മുതിർന്നവർക്ക് 55 ദിർഹവും, കുട്ടികൾക്ക് 25 ദിർഹവുമാണ് പ്രവേശന നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.

Winter is here: Dubai Safari Park opens

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com