ദുബായ്-ഷാർജ ഇ 311 പാതയിലെ അപകട ഗതാഗതക്കുരുക്ക്: റോഡ് ഭാഗികമായി അടിച്ചു

ഡ്രൈവർമാർക്ക് മുന്നറിയിപ്പ്
Dubai-Sharjah E311 route partially blocked due to accident

ദുബായ്-ഷാർജ ഇ 311 പാതയിലെ അപകട ഗതാഗതക്കുരുക്ക്: റോഡ് ഭാഗികമായി അടിച്ചു

Updated on

ഷാർജ: ദുബായ്-ഷാർജ E311 പാതയിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തെത്തുടർന്ന് ദുബായ്-ഷാർജ റൂട്ടിലെ ഒരു പ്രധാന റോഡ് താൽക്കാലികമായി അടച്ചതായി ഷാർജ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. ഇതേത്തുടർന്നാണ് ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള റോഡിന്‍റെ പ്രവേശന കവാടം താൽക്കാലികമായി അടച്ചത്.

ഗതാഗതം പൂർണ തോതിൽ പുനഃസ്ഥാപിക്കുന്നതുവരെ ഈ മേഖലയിലേക്ക് വരുന്നവർ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും പൊലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com