ദുബായ് - ഷാർജ ഇന്‍റർ സിറ്റി ബസ് സർവീസ് മേയ് 2 മുതൽ

വൺവേ യാത്രയ്ക്ക് 12 ദിർഹം ആണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്
Dubai Sharjah inter city bus

ദുബായ് - ഷാർജ ഇന്‍റർ സിറ്റി ബസ് സർവീസ് മേയ് 2 മുതൽ

Updated on

ദുബായ്: ദുബായ്- ഷാർജ റൂട്ടിൽ പുതിയ ഇന്‍റർ സിറ്റി ബസ് സർവീസ് മേയ് രണ്ടിന് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി. പുതിയ റൂട്ട് ഇ308 ദുബായ് സ്റ്റേഡിയം ബസ് സ്റ്റേഷനെ ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കും. വൺവേ യാത്രയ്ക്ക് 12 ദിർഹം ആണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

പുതിയ ബസ് സർവീസുകൾ യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവും സുഖകരവുമായ യാത്രാനുഭവം പ്രദാനം ചെയ്യുമെന്ന് ആർടിഎ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു.

പരിഷ്കരിച്ച റൂട്ടുകൾ ഇങ്ങനെ:

  • റൂട്ട് 17: നിലവിൽ അൽ സബ്ഖ ബസ് സ്റ്റേഷന് പകരം ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനിൽ അവസാനിക്കുന്നു.

  • റൂട്ട് 24: അൽ നഹ്ദ-1 ഏരിയയ്ക്കുള്ളിൽ വഴിതിരിച്ചു വിടുന്നു.

  • റൂട്ട് 44: ദുബായ് ഫെസ്റ്റിവൽ സിറ്റി റൂട്ടിൽ സേവനം നൽകുന്നതിനായി അൽ റബാത്ത് സ്ട്രീറ്റിൽ നിന്ന് വഴിതിരിച്ചു വിടുന്നു

  • റൂട്ട് 56: ഡി.ഡബ്ല്യു.സി സ്റ്റാഫ് വില്ലേജിലേക്ക് നീട്ടി.

  • റൂട്ട് 66 & 67: അൽ റുവയ്യ ഫാം ഏരിയയിൽ പുതിയ സ്റ്റോപ്പ് ചേർത്തു.

  • റൂട്ട് 32 സി: അൽ ജാഫിലിയ ബസ് സ്റ്റേഷനും അൽ സത്‍വ ബസ് സ്റ്റേഷനും ഇടയിലുള്ള സർവീസ് വെട്ടിക്കുറച്ചു. അൽ സത്‍വയിലേക്കുള്ള യാത്രക്കാർക്ക് തുടർ സർവീസിനായി റൂട്ട് എഫ്27 ഉപയോഗിക്കാം.

  • റൂട്ട് സി 26: ബസ് സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ്-2ലേക്ക് മാറ്റി.

  • റൂട്ട് ഇ16: ഇപ്പോൾ അൽ സബ്ഖ ബസ് സ്റ്റേഷന് പകരം യൂണിയൻ ബസ് സ്റ്റേഷനിൽ അവസാനിക്കുന്നു.

  • റൂട്ട് എഫ്12: അൽ സത്‍വ റൗണ്ട്എബൗട്ടിനും അൽ വസൽ പാർക്കിനും ഇടയിലുള്ള ഭാഗം വെട്ടിക്കുറച്ചു. ഇപ്പോൾ കുവൈത്ത് സ്ട്രീറ്റ് വഴി റൂട്ട് മാറ്റി.

  • റൂട്ട് എഫ്27: ബസ് സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ്-2ലേക്ക് മാറ്റി.

  • റൂട്ട് എഫ്47: ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയ്ക്കുള്ളിൽ റൂട്ട് മാറ്റി.

  • റൂട്ട് എഫ്54: പുതിയ ജാഫ്സ സൗത്ത് ലേബർ ക്യാമ്പിലേക്ക് സേവനം നൽകാൻ നീട്ടി.

  • റൂട്ട് എക്സ് 92: അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ്-1 ലേക്ക് ബസ് സ്റ്റോപ്പ് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com