ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 മുതൽ

ലോകോത്തര കലാകാരന്മാരും സംഗീതജ്ഞരും താര പ്രതിഭകളും എത്തും
Dubai Shopping Festival from December 6
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 മുതൽ
Updated on

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ(ഡിഎസ്എഫ്) പുതിയ എഡിഷൻ തീയതികൾ പ്രഖ്യാപിച്ചു. 2024 ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെയാണ് ദുബായ് വ്യാപാരോത്സവം.

ഡിഎസ്എഫിന്‍റെ മുപ്പതാം വാർഷിക പതിപ്പാണിത്. ഷോപ്പിംഗ് ഫെസ്റ്റിവലിൽ തത്സമയ സംഗീത പരിപാടികളും കലാ-സാംസ്കാരിക പ്രകടനങ്ങളും വിലക്കിഴിവോടെയുള്ള വ്യാപാര മേളകളും ഉൾപ്പെടെ മൊത്തം 321 പ്രോഗ്രാമുകളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ലോകോത്തര കലാകാരന്മാരും സംഗീതജ്ഞരും താര പ്രതിഭകളും എത്തുമെന്നും സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് (ഡിഎഫ്ആർഇ) അധികൃതർ അറിയിച്ചു. 1,000ത്തിലധികം ആഗോള-പ്രാദേശിക ബ്രാൻഡുകളിൽ നിന്നുള്ള എക്കാലത്തെയും വലിയ ഷോപ്പിംഗ് ഡീലുകൾ ഇത്തവണ പ്രതീക്ഷിക്കാം.

Dubai Shopping Festival from December 6

സന്ദർശകർക്ക് ഉത്സവ അനുഭവങ്ങൾ, അവിസ്മരണീയമായ പുതുവത്സര ആഘോഷങ്ങൾ, തീം പാർക്കുകളിലേക്കുള്ള യാത്രകൾ, സാഹസിക യാത്രകൾ , കടൽത്തീര ഉല്ലാസ പ്രോഗ്രാമുകൾ, ജീവിതം മാറ്റിമറിക്കുന്ന സമ്മാനങ്ങൾ അങ്ങനെ അനേകം പരിപാടികളാണ് ഈ വർഷത്തെ ഡിഎസ്എഫിന്‍റെ സവിശേഷതകൾ.

38 ഉത്സവ ദിന രാത്രങ്ങളിൽ സന്ദർശകർക്ക് കരിമരുന്ന് പ്രയോഗങ്ങൾ, ലോകോത്തര ഡ്രോൺ പ്രദർശനങ്ങൾ, ദുബായ് ലൈറ്റ്‌സ് ഷോ എന്നിവ സൗജന്യമായി കാണാനാകും.

യുഎഇയുടെ ശൈത്യകാല മാസങ്ങളിൽ ഉത്സവം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഡിഎസ്എഫ് പരിപാടികളുടെ മുഴുവൻ കലണ്ടറും ഉടൻ പുറത്തിറക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com