ദുബായിൽ 18 ഇടങ്ങളിൽ സ്മാർട്ട് പാർക്കിങ്

പാർക്കിങ്ങിനു ശേഷം തുക നൽകിയാൽ മതിയാകും. പണമടയ്ക്കാൻ പാർക്കോണിക് ആപ്പ്.
Dubai smart parking in 18 more places

ദുബായിൽ 18 ഇടങ്ങളിൽ സ്മാർട്ട് പാർക്കിങ്

Updated on

ദുബായ്: ദുബായിൽ പതിനെട്ട് ഇടങ്ങളിൽ ടിക്കറ്റ് രഹിത സ്മാർട്ട് പാർക്കിങ്ങ് സംവിധാനം ഉടൻ നിലവിൽ വരുമെന്ന് സ്മാർട്ട് പാർക്കിങ് കമ്പനിയായ 'പാർക്കോണിക്' അറിയിച്ചു. ഈ മേഖലകളിൽ മുൻകൂട്ടി നിരക്ക് നൽകി ടിക്കറ്റ് എടുക്കേണ്ടതില്ല. പാർക്കിങ്ങിന് ശേഷം തുക നൽകിയാൽ മതിയാകും.

സാലിക്കുമായി സഹകരിച്ചാണ് പാർക്കോണിക് കമ്പനി കൂടുതൽ മേഖലകളിലേക്ക് സ്മാർട്ട് പാർക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നത്.

ഉൾപ്പെടുന്ന മേഖലകൾ ഇവയാണ്:

യൂണിയൻ കോപ്പ് നാദ് അൽ ഹമർ, ഹീര ബീച്ച്, പാർക്ക് ദ്വീപുകൾ, യൂണിയൻ കോപ്പ് അൽ ത്വാർ, യൂണിയൻ കോപ്പ് സിലിക്കൺ ഒയാസിസ്, യൂണിയൻ കോപ്പ് അൽ ഖൂസ്, യൂണിയൻ കോപ്പ് അൽ ബർഷ, സെഡ്രെ വില്ലാസ് കമ്മ്യൂണിറ്റി സെന്റർ, ബുർജ് വിസ്റ്റ, അൽ ഖസ്ബ, യൂണിയൻ കോപ്പ് മൻഖൂൾ, ലുലു അൽ ഖുസൈസ്., മറീന വാക്ക്, വെസ്റ്റ് പാം ബീച്ച്, ദി ബീച്ച് ജെബിആർ, ഓപ്പസ് ടവർ, അസുർ റെസിഡൻസ്, യൂണിയൻ കോപ്പ് ഉം സുഖീം.

നിലവിൽ ദുബായ് ഹാർബർ ഓൺ-സ്ട്രീറ്റ് പാർക്കിങ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ഗ്ലോബൽ വില്ലേജ് (പ്രീമിയം), സോഫിടെൽ ഡൗണ്ടൗൺ, ക്രസന്റ്, സെൻട്രൽ പാർക്ക് എന്നീ പ്രദേശങ്ങളിൽ പാർക്കോണിക് സ്മാർട്ട് പാർക്കിങ്ങ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്.

പാർക്കോണിക് ആപ്പ് എങ്ങനെ ഉപയോഗിക്കാം?

പാർക്കോണിക് ആപ്പിൽ അക്കൗണ്ട് സൃഷ്ടിക്കുകയും വാഹന ലൈസൻസ് പ്ലേറ്റുകൾ രജിസ്റ്റർ ചെയ്യുകയും വാലറ്റുകൾ റീചാർജ് ചെയ്യുകയും ചെയ്താൽ പാർക്കിങ്ങ് പൂർത്തിയാക്കി വാഹനം പുറത്തേക്കെടുക്കുമ്പോൾ നിരക്ക് ആപ്പ് വഴി തന്നെ നൽകാൻ സാധിക്കും.

പാർക്കോണിക് പേ സ്റ്റേഷൻ വഴി പുറത്തുകടക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് പണമായി പാർക്കിങ്ങ് നിരക്ക് അടക്കാനും സാധിക്കും.

അബുദാബിയിൽ ഡബ്ലിയു ടി സി അബുദാബി, ഷംസ് ബൂട്ടിക്, ആർക്ക് ടവർ, ഷാർജയിൽ മജസ്റ്റിക് ടവേഴ്‌സ്, ഖോർഫക്കാനിൽ അൽ സുഹബ് റെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും പാർക്കോണിക് കമ്പനിക്ക് സാന്നിധ്യമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com