31 രാജ്യങ്ങളിൽ നിന്നുള്ള, ദുബായിലെ 270 കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മത്സരങ്ങളിൽ പങ്കെടുക്കുക | Dubai sports meet for migrant workers
ദുബായിലെ തൊഴിലാളികൾക്കു വേണ്ടി കായികമേള

ദുബായിലെ തൊഴിലാളികൾക്കു വേണ്ടി കായികമേള

31 രാജ്യങ്ങളിൽ നിന്നുള്ള, ദുബായിലെ 270 കമ്പനികളിൽ ജോലി ചെയ്യുന്ന 46,000 പുരുഷ - വനിതാ തൊഴിലാളികളാണ് മത്സരങ്ങളിൽ പങ്കെടുക്കുക
Published on

ദുബായ്: ആറാമത് ദുബായ് ലേബർ സ്പോർട്സ് ടൂർണമെന്‍റിന് സെപ്റ്റംബർ 15നു തുടക്കമാവും. ദുബായ് സ്പോട്സ് കൗൺസിൽ, തൊഴിൽ കാര്യങ്ങൾക്ക് വേണ്ടിയുള്ള സ്ഥിരം കമ്മിറ്റി, ദുബായ് പോലീസ്, ഐസിപി എന്നിവയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾക്ക് വേണ്ടിയുള്ള കായിക മേള നടക്കുന്നത്.

'അവരുടെ സന്തോഷം നമ്മുടെ ലക്ഷ്യം' എന്ന പ്രമേയത്തിലാണ് മേള നടത്തുന്നതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 31 രാജ്യങ്ങളിൽ നിന്നുള്ള, ദുബായിലെ 270 കമ്പനികളിൽ ജോലി ചെയ്യുന്ന 46,000 പുരുഷ - വനിതാ തൊഴിലാളികളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. 12 കായിക ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും. ടൂർണമെന്‍റിൽ 873 ടീമുകൾ ഏറ്റുമുട്ടും.

ദുബായ് എമിറേറ്റിലെ 10 ഇടങ്ങളിലായാണ് വേദികൾ ഒരുക്കുന്നത്. ഇത്തവണ വനിതകൾക്കായി ബാഡ്മിന്‍റൺ, യോഗ, ത്രാഷ് ബോൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ദുബായ് സ്പോർട്സ് കൗൺസിൽ വൈസ് ചെയർമാൻ ഖൽഫാൻ ഹൗൾ, ജനറൽ സെക്രട്ടറി സയീദ് ഹാരെബ്, ദുബായിലെ തൊഴിൽ കാര്യങ്ങൾക്ക് വേണ്ടിയുള്ള സ്ഥിരം സമിതി ചെയർമാൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് പോലീസ് കമ്മ്യൂണിറ്റി ഹാപ്പിനെസ്സ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com