ദുബായ് സുസ്ഥിര ഗതാഗത പുരസ്കാരം 2026: ആർടിഎയ്ക്ക് പിന്തുണയുമായി ഏഴ് പ്രമുഖ സ്ഥാപനങ്ങൾ

ഒക്റ്റോബർ 15-ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിജയികളെ ആദരിക്കും
Dubai Sustainable Transport Award 2026: Seven prominent organizations extend support to RTA

ദുബായ് സുസ്ഥിര ഗതാഗത പുരസ്കാരം 2026: ആർടിഎയ്ക്ക് പിന്തുണയുമായി ഏഴ് പ്രമുഖ സ്ഥാപനങ്ങൾ

Updated on: 

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിക്കുന്ന 14-ാമത് ദുബായ് സസ്റ്റൈനബിൾ ട്രാൻസ്പോർട്ട് അവാർഡിന് മികച്ച പ്രതികരണം. വിവിധ മേഖലകളിൽ നിന്നും വിഭാഗങ്ങളിൽ നിന്നുമായി 750-ലധികം അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ലക്ഷ്യമിട്ടതിനേക്കാൾ 400 ശതമാനത്തിലധികം വർധനയാണ് ഉണ്ടായത്.

ഒക്റ്റോബർ 15-ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിജയികളെ ആദരിക്കും. സുസ്ഥിര ഗതാഗതം, നൂതന ആശയങ്ങൾ, സമാന്തര ഊർജ ഉപയോഗം, ഗതാഗത മേഖലയിലെ ഡിജിറ്റൽ പരിഷ്കാരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ അവാർഡ് സംഘടിപ്പിക്കുന്നത്.

മേഖലയിലെ പ്രമുഖ ദേശീയ സ്ഥാപനങ്ങളുടെ സഹകരണം അവാർഡിന്‍റെ വ്യാപ്തിയും സ്വാധീനവും വർധിപ്പിച്ചതായി ആർടിഎ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്റ്റർ സിഇഒയും അവാർഡ് ഓർഗനൈസിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ മൂന അൽ ഒസൈമി പറഞ്ഞു.

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഇനോക് ഗ്രൂപ്പ് എന്നിവ തന്ത്ര പ്രധാന സ്പോൺസർമാരായും യുണൈറ്റഡ് മോട്ടോഴ്സ് & ഹെവി എക്യുപ്മെന്‍റ്, അൽ ഫഹിം മോട്ടോഴ്സ് എന്നിവ ഗോൾഡ് സ്പോൺസർമാരായും അവാർഡിനെ പിന്തുണയ്ക്കുന്നു.

പാർക്കിൻ, മദാ മീഡിയ, ദുബായ് കസ്റ്റംസ് എന്നിവരാണ് സിൽവർ സ്പോൺസർമാർ. മിഡിൽ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും പ്രമുഖമായ സുസ്ഥിര ഗതാഗത പുരസ്കാരങ്ങളിലൊന്നായ ദുബായ് സസ്റ്റൈനബിൾ ട്രാൻസ്പോർട്ട് അവാർഡിന്‍റെ 14-ാമത് പതിപ്പിൽ വിഭാഗങ്ങൾ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. എലൈറ്റ്, സസ്റ്റൈനബിലിറ്റി, ഇൻക്ലൂസിവിറ്റി, ഇന്നൊവേഷൻ എന്നീ 4 പ്രധാന വിഭാഗങ്ങളിലായി ആകെ അവാർഡുകളുടെ എണ്ണം 12 ആയി ഉയർത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com