

ദുബായ് യൂണിയൻ കോപ് പുതിയ ശാഖ ജുമൈറ വില്ലേജ് സർക്കിളിൽ
ദുബായ്: ദുബായിലെ പ്രമുഖ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ് ജുമൈറ വില്ലേജ് സർക്കിളിൽ പുതിയ ശാഖ ആരംഭിച്ചു. ഇതോടെ യൂണിയൻ കോപ്പിന്‍റെ ആകെ ശാഖകളുടെ എണ്ണം 30 ആയി. ആധുനിക രീതിയിൽ രൂപകൽപന ചെയ്ത്, എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴിൽ നൽകാൻ ലക്ഷ്യമിട്ടാണ് പുതിയ ശാഖ തുറന്നിരിക്കുന്നതെന്ന് സിഇഒ മുഹമ്മദ് അൽ ഹഷെമി അറിയിച്ചു.
ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് പുതിയ ശാഖയിൽ ലഭ്യമാകും.
വൈവിധ്യമാർന്ന ഉൽപന്നങ്ങൾ തികഞ്ഞ സുരക്ഷിതത്വത്തോടെ ഇവിടെ നിന്നും വാങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.