
ദുബായ് വനിതാ കലാസാഹിതി സെമിനാർ സംഘടിപ്പിച്ചു
ദുബായ്: ദുബായ് വനിതാകലാസാഹിതിയുടെ നേതൃത്വത്തിൽ 'പോഷകാഹാരവും ജീവിതശൈലിയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ പോഷകാഹാര വിദഗ്ധയും കൺസൾട്ടന്‍റുമായ ലൗലി രംഗനാഥ് മുഖ്യ പ്രഭാഷണം നടത്തി.
വനിതാ കലാസാഹിതി കൺവീനർ സ്മൃതി ധനുൽ അധ്യക്ഷത വഹിച്ചു. സെമിനാറിൽ കവിതാ മനോജ് മോഡറേറ്ററായിയിരുന്നു. സെൻട്രൽ കമ്മിറ്റി വനിതാ കൺവീനർ നിoഷ ഷാജി പ്രസംഗിച്ചു. എഴുപതോളം പേർ സെമിനാറിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ നിഷ ചന്ദ്രൻ സ്വാഗതവും വനിതാ കലാസാഹിതി ജോയിന്‍റ് കൺവീനർ ദീപ പ്രമോദ് നന്ദിയും പറഞ്ഞു