

ദുബായ് വനിത കലാ സാഹിതിയുടെ സ്തനാർബുദ ബോധവത്ക്കരണ സെമിനാർ
ദുബായ്: ദുബായ് വനിത കലാ സാഹിതിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്ക്കരണ സെമിനാർ നടത്തി. ദുബായ് ആസ്റ്റർ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. അനീഷ ഫാത്തിമ ക്ലാസെടുത്തു. നിംഷ ഷാജി ആമുഖ ഭാഷണം നടത്തി.
ദീപ പ്രമോദ് സ്വാഗതവും ഫാത്തിമത് ഫസ്‌ല നന്ദിയും പറഞ്ഞു. സർഗ്ഗ റോയ്, അക്ഷയ സന്തോഷ്, നിഷ ചന്ദ്രൻ, ജിൽസ ഷെറിറ്റ് എന്നിവർ നേതൃത്വം നൽകി.