ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റോഡ് വികസനം 40 % പൂർത്തിയായി രണ്ട് മേൽപാലങ്ങൾ ജനുവരിയിൽ തുറക്കും

ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസനത്തിന്‍റെ ഭാഗമായാണ് പുതിയ മേൽപാലങ്ങൾ നിർമിക്കുന്നത്
Dubai World Trade Center Road expansion 40% complete, two flyovers to open in January

ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റോഡ് വികസനം 40 % പൂർത്തിയായി രണ്ട് മേൽപാലങ്ങൾ ജനുവരിയിൽ തുറക്കും

Updated on

ദുബായ്: ദുബായ് നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന്‍റെ ഭാഗമായി നിർമിക്കുന്ന രണ്ട് മേൽപാലങ്ങൾ അടുത്ത വർഷം ജനുവരിയിൽ തുറക്കും. ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസനത്തിന്‍റെ ഭാഗമായാണ് പുതിയ മേൽപാലങ്ങൾ നിർമിക്കുന്നത്. പദ്ധതിയുടെ 40 ശതമാനം പൂർത്തിയായിക്കഴിഞ്ഞു.

സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ നിന്ന് അൽ മജ്ലിസ് സ്ട്രീറ്റിലേക്കും ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലേക്കുമുള്ള ഗതാഗതത്തിന് പുതിയ പാലങ്ങൾ കൂടുതൽ സഹായകരമാവും. പുതിയ റൗണ്ട് എബൗട്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാശിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സഅബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്ലിസ് സ്ട്രീറ്റ് എന്നിവയുമായി ഷെയ്ഖ് സായിദ് റോഡിനെ ബന്ധിപ്പിക്കും.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പദ്ധതിയുടെ പുരോഗതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ഷെയ്ഖ് സായിദ് റോഡിനെ ബന്ധിപ്പിക്കുന്ന പാലം 2026 മാർച്ചിൽ തുറന്നുനൽകും. ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, അൽ മജ്ലിസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽനിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്ക് നീളുന്ന രണ്ട് പാലങ്ങൾ 2026 ഒക്ടോബറിൽ പൂർത്തിയാകും.

5000 മീറ്റർ നീളത്തിൽ അഞ്ച് പാലങ്ങളാണ് ഇവിടെ നിർമിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിൽനിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്ര സമയം ആറ് മിനിറ്റിൽനിന്ന് ഒരു മിനിറ്റായി കുറയും. ഈ ഭാഗത്ത് ഗതാഗത കാലതാമസം 12 മിനിറ്റിൽനിന്ന് 90 സെക്കൻഡായും കുറയും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com