ദുബായിൽ വൺവേ തെറ്റിച്ച് ബൈക്ക് ഓടിച്ച യുവാവിന് അപകടത്തിൽ ഗുരുതര പരുക്ക്

ട്രാഫിക് നിയമം ലംഘിച്ച് വൺവേയിൽ തെറ്റായ ദിശയിൽ കയറിയതോടെ മറ്റൊരു വാഹനവുമായി നേർക്കുനേർ ഇടിച്ച് യുവാവിന് അതീവ ഗുരുതര പരുക്ക്
Dubai One-Way Violation: Biker Critical

അപകടത്തിൽപ്പെട്ട ബൈക്കും കാറും.

Updated on

ദുബായ്: ദുബായിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് തെറ്റായ ദിശയിൽ ബൈക്കോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ദുബായിലെ തിരക്കേറിയ റോഡിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. വൺവേ തെറ്റിച്ചുവന്ന ബൈക്ക്, നിയമാനുസൃതം മുൻപോട്ടു പോവുകയായിരുന്ന മറ്റൊരു വാഹനവുമായി നേർക്കുനേർ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ്.

അപകടം നടന്ന ഉടൻ തന്നെ ദുബായ് പൊലീസും റെസ്ക്യൂ ടീമും സ്ഥലത്തെത്തുകയും, ബൈക്ക് യാത്രക്കാരനെ വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്നു.

റോഡിലെ അശ്രദ്ധയും അമിതവേഗവും ഒഴിവാക്കണമെന്നും, ലെയ്നുകൾ മാറുമ്പോഴും വൺവേകളിൽ പ്രവേശിക്കുമ്പോഴും സൈൻ ബോർഡുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.

logo
Metro Vaartha
www.metrovaartha.com