ദുബായ് യുവകലാസാഹിതിയുടെ രക്തദാന ക്യാംപ്

ക്യാംപിൽ 120-ഓളം പേർ രക്തം ദാനം ചെയ്തു.
Dubai Youth Literary Blood Donation Camp

ദുബായ് യുവകലാസാഹിതിയുടെ രക്തദാന ക്യാംപ്

Updated on

ദുബായ്: യുവകലാസാഹിതി ദുബായ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ദുബായ് ഹെൽത്തിന്‍റെ രക്തദാന കേന്ദ്രത്തിൽ നടന്ന ക്യാംപിൽ 120-ഓളം പേർ രക്തം ദാനം ചെയ്തു.

യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, വിത്സൻ തോമസ്, പ്രസിഡന്‍റ് സുഭാഷ് ദാസ്, സെക്രട്ടറി ബിജു ശങ്കർ എന്നിവർ പ്രസംഗിച്ചു.

ദുബായ് യൂണിറ്റ് പ്രസിഡന്‍റ്‌ ജോൺ ബിനോ കാർലോസ്, സെക്രട്ടറി സർഗ റോയ്, ട്രഷറർ അക്ഷയ സന്തോഷ്‌ എന്നിവർ ക്യാംപിന് നേതൃത്വം നൽകി. രക്തദാനം നിർവഹിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com