
ദുബായ് യുവകലാസാഹിതിയുടെ 'ഓണപ്പൂവിളി 2025'
ദുബായ്: യുവകലാസാഹിതി ദുബായ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ 'ഓണപ്പൂവിളി 2025 സാഹിതി ഓണം എല്ലാരും വന്നോണം' എന്ന പേരിൽ ഓണാഘോഷം നടത്തി. യുഎഇ രക്ഷാധികാരി വിൽസൺ തോമസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്‍റ് ജോൺ ബിനോ കാർലോസ് അധ്യക്ഷത വഹിച്ചു. സുഭാഷ് ദാസ്, സർഗ റോയ്, അനീഷ് നിലമേൽ, നൗഷാദ് പുലമന്തോൾ, സ്മൃതി ധനുൽ എന്നിവർ പ്രസംഗിച്ചു. കൺവീനർ നിംഷാ ഷാജി സ്വാഗതവും അക്ഷയ സന്തോഷ് നന്ദിയും പറഞ്ഞു. ഓണസദ്യയും കലാപരിപാടികളും ഉണ്ടായിരുന്നു.