ദുബായ് അൽ വാസൽ പദ്ധതിയിൽ പുതിയ 5 തുരങ്കങ്ങളും 3 പാതകളും: യാത്രാ സമയം പകുതിയായി കുറയും

കാൽനട നടപ്പാതകൾ, സൈക്കിൾ പാത, ബൊലെ വാർഡുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കും.
Dubai's Al Wasl project to add 5 new tunnels and 3 lanes: Travel time will be cut in half

ദുബായ് അൽ വാസൽ പദ്ധതിയിൽ പുതിയ 5 തുരങ്കങ്ങളും 3 പാതകളും: യാത്രാ സമയം പകുതിയായി കുറയും

Updated on

ദുബായ്: പുതിയ 5 തുരങ്കങ്ങളും 3 പാതകളും ഉൾപ്പെടുത്തി അൽ വാസൽ റോഡ് വികസിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ദുബായ് ആർടിഎ തയ്യാറാക്കി. പുതിയ പദ്ധതി നടപ്പാകുന്നതോടെ ഈ മേഖലയിലെ യാത്രാ സമയം പകുതിയായി കുറയും. ഉമ്മു സുഖീം, അൽ സഫ സ്ട്രീറ്റുകളുടെ വികസനം ഉൾപ്പെടുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് അൽ വാസൽ റോഡ് വികസിപ്പിക്കുന്നതിനായി ആർ‌ടി‌എ 15 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി പ്രഖ്യാപിച്ചത്.

3,850 മീറ്ററിലധികം നീളമുള്ള അഞ്ച് തുരങ്കങ്ങളുടെ നിർമാണത്തിലൂടെയും ഓരോ ദിശയിലും മൂന്ന് വരികളായി റോഡ് വീതികൂട്ടുന്നതിലൂടെയും ആറ് ജങ്ഷനുകൾ നവീകരിക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്.

അൽ വാസൽ റോഡിന്‍റെ വികസനം പൂർത്തിയാവുന്നതോടെ ഇരു ദിശകളിലേക്കും മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും.

കാൽനട നടപ്പാതകൾ, സൈക്കിൾ പാത, ബൊലെ വാർഡുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കും. ബീച്ചുകൾ, ഹോട്ടലുകൾ, ആഡംബര റെസ്റ്റോറന്‍റുകൾ, പത്ത് ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന താമസ മേഖലകൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലയിലാണ് ഈ പദ്ധതിനടപ്പാക്കുന്നത്.

ഈ പദ്ധതി യാത്രാ സമയം പകുതിയായി കുറയ്ക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com