ദുബായിലെ പുഷ്പ വിസ്മയം ശനിയാഴ്ച മുതൽ ആസ്വദിക്കാം: യുഎഇ താമസക്കാർക്ക് നിരക്കിളവ്

യുഎഇയിലെ താമസക്കാർക്ക് പ്രവേശന ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തിയിട്ടുണ്ടെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത
Dubais floral wonder can be enjoyed from Saturday
ദുബായിലെ പുഷ്പ വിസ്മയം ശനിയാഴ്ച മുതൽ ആസ്വദിക്കാം: യുഎഇ താമസക്കാർക്ക് നിരക്കിളവ്
Updated on

ദുബായ്: യു എ ഇ യിലെ കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രമായ പുഷ്പാലംകൃത ഉദ്യാനത്തിലേക്കുള്ള വാതായനങ്ങൾ നാളെ തുറക്കും.ദുബായ് മിറക്കിൾ ഗാർഡന്റെ പതിമൂന്നാമത് പതിപ്പിനാണ് ശനിയാഴ്ച തുടക്കമാവുന്നത്.

യുഎഇയിലെ താമസക്കാർക്ക് പ്രവേശന ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തിയിട്ടുണ്ടെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത.എമിറേറ്റ്സ് ഐ ഡിയുമായി പോകുന്നവർക്ക് 60 ദിർഹം നൽകിയാൽ മതി.കഴിഞ്ഞ വർഷത്തെ നിരക്കിൽ നിന്ന് അഞ്ച് ദിർഹമാണ് കുറച്ചത്.മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.വിനോദ സഞ്ചാരികൾക്കും യു എ ഇ ക്ക് പുറമെ നിന്നുള്ള മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ് നിരക്ക്.മൂന്ന് വയസ്സിൽ താഴെ പ്രായമുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.നാളെ മുതൽ ഓൺലൈൻ ബുക്കിങ്ങ് തുടങ്ങും.

സ്വാഭാവിക പൂക്കൾ കൊണ്ട് അലംകൃതമായ ലോകത്തെ ഏറ്റവും വലിയ ഉദ്യാനമാണിത്.120 ഇനങ്ങളിൽ പെട്ട 150 മില്യൺ പൂക്കളാണ് ഓരോ സീസണിലും ഉപയോഗിക്കുന്നത്.വ്യത്യസ്ത പ്രമേയങ്ങളും സ്മർഫ്‌സ് പോലുള്ള കഥാപാത്രങ്ങളും പുഷ്പോദ്യാനത്തിൽ വിടരും.

ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ, അമ്പതിനായിരം പൂക്കൾ കൊണ്ടും സസ്യങ്ങൾ കൊണ്ടും പൊതിഞ്ഞ എമിറേറ്റ്സ് എ 380 വിമാനത്തിന്റെ മാതൃക,വർണ്ണക്കുടകൾ വിതാനിച്ച ടണൽ,ലേക്ക് പാർക്ക് എന്നീ സ്ഥിരം നിർമിതികൾ ഈ പൂന്തോട്ടത്തിന്‍റെ പ്രകൃതി ഭംഗിയും ക്രിയാത്മകതയും വിളിച്ചറിയിക്കുന്നു.

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ രാത്രി 9 വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തന സമയം. 2013 ഇൽ വാലന്റയിൻസ് ദിനമായ ഫെബ്രുവരി 14 നാണ് ദുബായ് മിറക്കിൾ ഗാർഡൻ പ്രവർത്തനം തുടങ്ങിയത്.

Trending

No stories found.

Latest News

No stories found.