ദുബായിൽ ഇ-സ്കൂട്ടർ ബോധവത്കരണം

ഗതാഗത നിയമം, റോഡ് സുരക്ഷ, ഇ-സ്കൂട്ടറുകൾക്ക് പോകാൻ അനുമതിയുള്ള വഴികൾ എന്നിവയെക്കുറിച്ചാണ് ബോധവത്കരണം നടത്തിയത്
ദുബായിൽ ഇ-സ്കൂട്ടർ ബോധവത്കരണം E Scooter awareness Dubai
ദുബായിൽ ഇ-സ്കൂട്ടർ ബോധവത്കരണം
Updated on

ദുബായ്: ദുബായ് പോലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്‍റിന്‍റെ നേതൃത്വത്തിൽ നായിഫ് പോലീസ് സ്റ്റേഷൻ, പോസറ്റീവ് സ്പിരിറ്റ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് ബോധവത്കരണം നൽകി.

ഗതാഗത നിയമം, റോഡ് സുരക്ഷ, ഇ-സ്കൂട്ടറുകൾക്ക് പോകാൻ അനുമതിയുള്ള വഴികൾ എന്നിവയെക്കുറിച്ചാണ് ബോധവത്കരണം നടത്തിയത്. പരിപാടിയിൽ പങ്കെടുത്തവർ പോലീസിന്‍റെ നിർദേശാനുസരണം ബനിയാസ് സ്ട്രീറ്റ് വഴി സഞ്ചരിച്ചു.

ഇ-സ്കൂട്ടർ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കണമെന്നും ഇ-സ്കൂട്ടറിന്‍റെ മുൻ വശത്ത് തിളക്കമുള്ള വെള്ള ലൈറ്റുകളും പിൻവശത്ത് തിളക്കമുള്ള ചുവന്ന ലൈറ്റുകളും സ്ഥാപിക്കണമെന്നും നായിഫ് പോലീസ് സ്റ്റേഷൻ ആക്ടിങ്ങ് ഡയറക്ടർ ബ്രിഗേഡിയർ ഒമർ അഷർ മൂസ വ്യക്തമാക്കി.യാത്രക്ക് മുൻപ് ബ്രേക്ക് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com