

ഇ-സ്കൂട്ടർ റൈഡിങ് പെർമിറ്റുകൾ ഇനി നൗ ആപ്ലിക്കേഷനുകളിലും
ദുബായ്: ഇ-സ്കൂട്ടർ റൈഡിങ് പെർമിറ്റുകൾ ഇനി മുതൽ നൗ ആപ്ലിക്കേഷനുകൾ വഴിയും ലഭ്യമാവുമെന്ന് ദുബായ് ആർടിഎ അറിയിച്ചു. ആർ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമായിരുന്നു മുൻപ് പെർമിറ്റ് ലഭിച്ചിരുന്നത്. എമിറേറ്റിൽ ഇ-സ്കൂട്ടർ ഉപയോക്താക്കളുടെ എണ്ണവും ആവശ്യകതയും വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ ചാനലുകൾ വഴി റൈഡിങ് പെർമിറ്റ് അനുവദിക്കാനുള്ള തീരുമാനം. അപേക്ഷകര്‍ക്ക് സേവനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ആര്.ടി.എയുടെ ‘നൗ ആപ്പുകള്‍’ വഴിയും പെർമിറ്റ് എളുപ്പത്തിൽ നേടാനാവും.
ആര്.ടി.എ വെബ്സൈറ്റ് വഴിയുള്ള നിലവിലെ സേവനം തുടരുകയും ചെയ്യും. പെർമിറ്റ് അനുവദിക്കുന്നതിന് ഇ-സ്കൂട്ടര്‍ റൈഡിങ് നിയമങ്ങള്‍, സുരക്ഷാ നിർദേശങ്ങൾ, റൈഡിങ് അടിസ്ഥാനകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പരിശോധനാനടപടിക്രമങ്ങള് അപേക്ഷകര്‍ ആദ്യം പൂര്‍ത്തിയാക്കണം.
പരിശോധന നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ആര്.ടി.എയുടെ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ റൈഡിങ്ങിന് പരീക്ഷണാര്‍ഥം തുടക്കം കുറിക്കാം. അതിനുശേഷം ആര്.ടി.എയുടെ സ്മാര്‍ട്ട് ചാനലുകള്‍ വഴി ഇലക്ട്രോണിക് ആയി അനുമതി നല്‍കും. 17 വയസ്സാണ് ഇ-സ്കൂട്ടർ റൈഡിങ്ങിനുള്ള കുറഞ്ഞ പ്രായം. യു.എ.ഇ അല്ലെങ്കില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കും. അനുമതിയില്ലാത്ത റൈഡിങ്, നിശ്ചിത സ്ഥലങ്ങൾക്ക് പുറത്ത് റൈഡ് ചെയ്യുക, ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നും ആർ.ടി.എ മുന്നറിയിപ്പ് നൽകി.