മിഡിൽ ഈസ്റ്റിൽ 6ജി പരീക്ഷണം വിജയകരമാക്കി ഇ ആൻഡ്

മരുഭൂമികളിലും കടൽപ്പാതകളിലും വ്യോമമേഖലയിലും കണക്റ്റിവിറ്റി ഉറപ്പാക്കാൻ സാധിക്കും. ​
E& successfully tests 6G in the Middle East

മിഡിൽ ഈസ്റ്റിൽ 6ജി പരീക്ഷണം വിജയകരമാക്കി ഇ ആൻഡ്

Updated on

ദുബായ്: മിഡിൽ ഈസ്റ്റിൽ ആദ്യമായി 6ജി പരീക്ഷണം വിജയകരമാക്കി യുഎഇ. ടെലിഫോൺ സേവന ദാതാക്കളായ ഇ ആൻഡും ന്യൂയോർക്​ യൂനിവേഴ്​സിറ്റി അബൂദബിയും. സെക്കൻഡിൽ 145 ജിഗാബൈറ്റ്​സാണ്​ 6ജിയുടെ വേഗം. നിലവിലുള്ള എല്ലാ സംവിധാനങ്ങളെയും പിന്നിലാക്കുന്ന സുസ്ഥിരവുമായ കണക്റ്റിവിറ്റിയാണ്​ പുതിയ സംവിധാനത്തിലൂടെ സാധ്യമാവുക.

യുഎഇ യിലെ വ്യവസായ മേഖലക്ക് വഴിത്തിരിവാണ്​ ഈ നേട്ടമെന്ന്​ ഇ ആൻഡ്​ യുഎഇയിലെ ആക്റ്റിങ്​ ചീഫ് ടെക്നോളജി ആൻഡ് ഇൻഫർമേഷൻ ഓഫിസർ മർവാൻ ബിൻ ശാക്കിർ പറഞ്ഞു. പുതിയ സംവിധാനം വഴി മരുഭൂമികളിലും കടൽപ്പാതകളിലും വ്യോമമേഖലയിലും കണക്റ്റിവിറ്റി ഉറപ്പാക്കാൻ സാധിക്കും. ​

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com