
ഭൂകമ്പ ദുരിതാശ്വാസം: അഫ്ഗാനിസ്ഥാന് യുഎഇ യുടെ സഹായം
ദുബായ്: ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായ അഫ്ഗാനിസ്താനിലേക്ക് കൂടുതൽ സഹായവസ്തുകളെത്തിച്ച് യുഎഇ. 11ലക്ഷം ദിർഹം മൂല്യമുള്ള 40 ടൺ സഹായ വസ്തുക്കളാണ് ദുബായ് ഹ്യുമാനിറ്റേറിയന്‍റെ നേതൃത്വത്തിൽ അയച്ചത്.
ഒരാഴ്ചക്കിടെ അഫ്ഗാനിലേക്ക് അയക്കുന്ന രണ്ടാമത്തെ സഹായമാണിത്. ടെൻറുകൾ, താമസ സ്ഥലത്തിന് ആവശ്യമായ വസ്തുക്കൾ, വീടുകളിലെ ആവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയ സഹായ വസ്തുക്കളാണ് അയച്ചത്.
ഭൂകമ്പ ബാധിത പ്രദേശത്തെ 50,000 ത്തിലേറെ ജനങ്ങൾക്ക് ഈ സഹായം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.