

ഗൾഫുഡിൽ ശ്രദ്ധേയമായി ഈസ്റ്റേൺ പവലിയൻ
ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ,വിപണന , പ്രദർശന മേളയായ ഗൾഫുഡിൽ ശ്രദ്ധേയ സാന്നിധ്യമായി ഈസ്റ്റേൺ പവലിയൻ. എംഎടിക്ക് വേണ്ടി യുഎഇയിലെ വേൾഡ് പാനൽ നടത്തിയ ന്യൂമറേറ്റർ ഹൗസ് ഹോൾഡ് പാനൽ പഠനമനുസരിച്ച് ഏറ്റവും കൂടുതൽ വീടുകളിൽ സാന്നിധ്യമുള്ള യുഎഇയിലെ മുൻനിര ഇന്ത്യൻ സ്പൈസ് ബ്രാൻഡായി ഈസ്റ്റേൺ തിരഞ്ഞെടുക്കപ്പെട്ടതായി ഓർക്ല ഇന്ത്യയുടെ ഇന്‍റർനാഷണൽ ബിസിനസ് സിഇഒ അശ്വിൻ സുബ്രഹ്മണ്യം പറഞ്ഞു. ഗൾഫുഡിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിസിസിയിലെ ഓർക്ക്ല ഇന്ത്യയുടെ മുൻനിര ബ്രാൻഡാണ് ഈസ്റ്റേൺ.
2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, ഈസ്റ്റേൺ എന്ന ബ്രാൻഡ് നയിക്കുന്ന ഓർക്ക്ല ഇന്ത്യയുടെ ജിസിസി ബിസിനസ്സ് 3 വർഷത്തിനിടെ 14 ശതമാനത്തിലധികം വളർച്ച നേടി. ഈ വളർച്ചാ തോത് നിലനിർത്തുന്നതിനായി മേഖലയിലുടനീളമുള്ള 16000-ലധികം ഔട്ലെറ്റുകളിലൂടെ വിതരണം ശക്തിപ്പെടുത്താനാണ് ഓർക്ക്ല ഇന്ത്യയുടെ പദ്ധതി. ഇന്ത്യൻ സ്പൈസസ് മിശ്രിതങ്ങൾ മാത്രമല്ല, അറബിക് പാചക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയ അറബിക് സ്പൈസസ് ശ്രേണിയും ഈസ്റ്റേണിന്‍റെ ശേഖരത്തിൽ ഉൾപ്പെടുന്നു.
ഈസ്റ്റേൺ തുടങ്ങിയ '5-മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണി പോലുള്ള നൂതനാശയങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഓർക്ല ഇന്ത്യയുടെ ഇന്‍റർനാഷണൽ ബിസിനസ് സിഇഒ അശ്വിൻ സുബ്രഹ്മണ്യം അറിയിച്ചു. ഇതുപോലെയുള്ള നൂതനമായ ആശയങ്ങൾ ഇനിയും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഇപ്പോൾ ഓർക്ക്ല ഇന്ത്യ ലിസ്റ്റ് ചെയ്തതോടെ ഞങ്ങളുടെ ഇന്‍റർനാഷണൽ ബിസിനസ് വിഭാഗം വളർച്ചയുടെ പുതിയതും ആവേശകരവുമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. യുഎഇയിലും വിശാലമായ ജിസിസി വിപണികളിലും കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പ്രവർത്തനം ശക്തമാക്കുമെന്നും അശ്വിൻ സുബ്രഹ്മണ്യം പറഞ്ഞു